AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Mumbai Train: മുംബൈ ട്രെയിനുകളെ ഇനി പിടിച്ചാല്‍ കിട്ടില്ല; വേഗ നിയന്ത്രണം പിന്‍വലിച്ചു

Mumbai Nagpur Rail Travel Faster Now as Speed Restrictions Withdrawn: 800 മീറ്റര്‍ ദൂരത്തില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ട്രെയിനുകള്‍ സഞ്ചരിച്ചിരുന്നത്. മഴക്കാലത്ത് ഈ വേഗത ഇതിലും കുറയും, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു വേഗത കുറച്ചത്. എന്നാല്‍ ട്രാക്ക് ശക്തിപ്പെടുത്തുന്നതിനുള്ള ത്രൂ ഫോര്‍മേഷന്‍ ട്രീറ്റ്‌മെന്റ് ജോലികള്‍ പൂര്‍ത്തിയായതാണ് വേഗത കൂട്ടാന്‍ കാരണം.

Mumbai Train: മുംബൈ ട്രെയിനുകളെ ഇനി പിടിച്ചാല്‍ കിട്ടില്ല; വേഗ നിയന്ത്രണം പിന്‍വലിച്ചു
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 07 Apr 2026 | 10:33 AM

മുംബൈ: നാഗ്പൂര്‍ റൂട്ടിലെ ട്രെയിനുകളുടെ വേഗനിയന്ത്രണം പിന്‍വലിച്ച് ഇന്ത്യന്‍ റെയില്‍വേ. മുംബൈ മുതല്‍ നാഗ്പൂര്‍ വരെയുള്ള റൂട്ടില്‍ ട്രെയിനുകള്‍ കൂടുതല്‍ വേഗത്തില്‍ സര്‍വീസ് നടത്തും. ഈ റൂട്ടില്‍ നിലനിന്നിരുന്ന വേഗനിയന്ത്രണം പിന്‍വലിക്കണമെന്ന് ഏറെനാളായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന കാര്യമാണ്. അക്കാര്യത്തില്‍ അനുകൂലമായ തീരുമാനം റെയില്‍വേ സ്വീകരിച്ചതായാണ് വിവരം.

മഹാരാഷ്ട്രയിലെ അസ്വലി-പാഡ്ഡി സെക്ഷനിലാണ് നിയന്ത്രണം ഒഴിവാക്കിയത്. മുംബൈ-നാഗ്പൂര്‍ റെയില്‍വേയുടെ കീഴിലാണ് ഈ പാത വരുന്നത്. ട്രെയിനിന്റെ വേഗത കുറച്ചത് ഗതാഗതത്തെ വളരെ ഗുരുതരമായി തന്നെ ബാധിച്ചിരുന്നതായി അധികൃതര്‍ പറയുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി റെയില്‍വേ നടപടി സ്വീകരിച്ച് വരികയാണ്.

800 മീറ്റര്‍ ദൂരത്തില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ട്രെയിനുകള്‍ സഞ്ചരിച്ചിരുന്നത്. മഴക്കാലത്ത് ഈ വേഗത ഇതിലും കുറയും, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു വേഗത കുറച്ചത്. എന്നാല്‍ ട്രാക്ക് ശക്തിപ്പെടുത്തുന്നതിനുള്ള ത്രൂ ഫോര്‍മേഷന്‍ ട്രീറ്റ്‌മെന്റ് ജോലികള്‍ പൂര്‍ത്തിയായതാണ് വേഗത കൂട്ടാന്‍ കാരണം.

Also Read: Namma Metro: പര്‍പ്പിള്‍ ലൈനിലെ യാത്രാ ദുരിതം തീര്‍ന്നു; രണ്ട് ട്രെയിനുകള്‍ അനുവദിച്ചു

വിരാര്‍-ദഹാനു നാലുവരി പാത നിര്‍മാണം പൂര്‍ത്തിയായി

ദഹാനുവിലേക്ക് ലോക്കല്‍ ട്രെയിനിനായി കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസം. വിരാര്‍-ദഹാനു നാലുവരി പാതയിലെ വിരാര്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം പൂര്‍ത്തിയായതായി മുംബൈ റെയില്‍വേ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു. വിരാറിനും ദഹാനുവിനും ഇടയില്‍ 15 കോച്ചുകളുള്ള ലോക്കല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള റൂട്ടാണ് ഇതോടെ തുറന്നത്. ഏപ്രില്‍ മാസത്തിന്റെ അവസാനത്തോടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് വിവരം. നിലവില്‍ തിക്കിലുംതിരക്കിലും വലയുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും.

Follow Us