കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; ജനന തീയതി മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി

Viral Kumbh Girl's Marriage: MP High Court Quashes Order Modifying Her Date of Birth: എന്നാൽ ഏത് ജനന തീയതിയാണ് ശരി എന്ന കാര്യത്തിൽ ഹൈക്കോടതി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. പെൺകുട്ടിയുടെ ഭാഗം കൂടി കൃത്യമായി കേട്ട ശേഷം പിതാവിൻ്റെ അപേക്ഷ വീണ്ടും പരിഗണിക്കാൻ കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിലെ വിധി. വിവാഹത്തിന് നിയമസാധുത നൽകുകയോ ഭർത്താവിനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കുകയോ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; ജനന തീയതി മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി

പ്രതീകാത്മക ചിത്രം

Published: 

01 Oct 2026 | 01:59 PM

ഭോപ്പാൽ: കുംഭമേളയിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി. പെൺകുട്ടിയുടെ ജനന തിയതിയിൽ മറ്റം വരുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തിൽ പെൺകുട്ടിയുടെ വദം കേൾക്കാതെ അധികൃതർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. കുടുംബത്തിൻ്റെ എതിർപ്പ് മറികടന്ന് പെൺകുട്ടി വിവാഹം കഴിച്ചതിന് പിന്നാലെയാണ് ജനന തീയതി മാറ്റാൻ പിതാവ് അപേക്ഷ നൽകിയത് എന്ന് കോടതി നിരീക്ഷിച്ചു.

പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് ശേഷം മാത്രമാണ് പിതാവ് ജനന തീയതി മാറ്റാനായി രംഗത്തെത്തിയത് എന്ന് ജസ്റ്റിസ് ഗജേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ ജനന തീയതി 2008 ജനുവരി 1 എന്നതിൽ നിന്നും 2009 ഡിസംബർ 30 എന്നാക്കി മാറ്റിയ മഹേശ്വർ ചീഫ് മുനിസിപ്പൽ ഓഫീസറുടെ മാർച്ച് 31-ലെ ഉത്തരവാണ് ഹൈക്കോടതിയിലെ ഇൻഡോർ ബെഞ്ച് റദ്ദാക്കിയത്. തീയതി മാറ്റിയതോടെ മാർച്ച് 11-ന് വിവാഹം കഴിക്കുമ്പോൾ പെൺകുട്ടിയുടെ പ്രയം 16 വയസ്സായി മാറിയിരുന്നു. ഇതോടെ ഭർത്താവിനെതിരെ പോക്സോ കേസ് ചുമത്തുകയും ചെയ്തു.

Also Read: ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവിൻ്റെ ശ്രമം; ഒടുവിൽ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങൾ

എന്നാൽ ഏത് ജനന തീയതിയാണ് ശരി എന്ന കാര്യത്തിൽ ഹൈക്കോടതി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. പെൺകുട്ടിയുടെ ഭാഗം കൂടി കൃത്യമായി കേട്ട ശേഷം പിതാവിൻ്റെ അപേക്ഷ വീണ്ടും പരിഗണിക്കാൻ കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിലെ വിധി. വിവാഹത്തിന് നിയമസാധുത നൽകുകയോ ഭർത്താവിനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കുകയോ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2025-ൽ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭ മേളയിൽ മാലകൾ വിൽക്കുന്നനിടെയാണ് പെൺകുട്ടിയുടെ വീഡിയോ വൈറലായത്. തുടർന്ന് പെൺകുട്ടി സാമൂഹ്യ മാധ്യമങ്ങളിലെ താരമായി മാറുകയും സിനിമയിൽ നിന്നും ഉൾപ്പടെ അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ ഓരു സിനിമ ചിതീകരിക്കുന്നതിനിടെയാണ് പെൺകുട്ടിയും നടനുമായി പ്രണയത്തിലാകുന്നത്.

കുടുംബം വിവാഹത്തെ എതിർത്തതോടെ ഇരുവരും സമ്പാനൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ പൂവാറിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും, പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ചതാണെന്നുകാട്ടു കുടുംബ നൽകിയ പരാതിയിൽ ഏപ്രിൽ മാസത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

English Summary

The Madhya Pradesh High Court set aside an order changing the viral Kumbh girl’s birth date, which made her a minor, stating the decision was unlawfully made without hearing her.

Loading...
Unable to load recommendations.
Follow Us
Related Stories
Nitin Gadkari: 100 ശതനാമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾ രണ്ട് മാസത്തിനകം: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവിൻ്റെ ശ്രമം; ഒടുവിൽ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങൾ
Russian Oil: റഷ്യന്‍ എണ്ണയില്‍ തട്ടി ട്രംപും മോദിയും; വീണ്ടും ഫോണ്‍ സംഭാഷണം, തീരുവയില്‍ പിന്നോട്ടോ?
അമ്പോ! ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ കോടികളുടെ നോട്ടുകെട്ടുകളും സ്വർണാഭരണങ്ങളും; എണ്ണാൻ മെഷീനെത്തിച്ച് വിജിലൻസ്
ജമ്മു കശ്മീരിൽ സി.ഐ.എസ്.എഫ് ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു; നാല് പേർക്ക് ദാരുണാന്ത്യം
Jammu Kashmir Encounter: കശ്മീരിൽ ഭീകരാക്രമണം: ലഷ്കർ ഭീകരനെ സൈന്യം വധിച്ചു, മേഖലയിൽ തെരച്ചിൽ തുടരുന്നു
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
ജിമ്മിൽ പോകുന്നവരാണോ? പ്രീ-വർക്കൗട്ടിന് ഇനി ബീറ്റ്റൂട്ട് മതി!
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി