AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Train: സെന്റ് തോമസ് മൗണ്ടിലേക്ക് ആ ട്രെയിനെത്തുന്നു; 18 വര്‍ഷത്തിന് ശേഷം എന്‍ട്രി

Velachery to St. Thomas Mount Train Update: ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 5 വരെ 45 ദിവസത്തേക്ക് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ വെട്ടിക്കുറച്ചിട്ടുണ്ട്. ചെന്നൈ ബീച്ച്-ചെങ്കല്‍പ്പട്ട് സെക്ഷനില്‍ 204 ട്രെയിനുകളില്‍ 115 ആക്കിയാണ് കുറച്ചത്.

Chennai Train: സെന്റ് തോമസ് മൗണ്ടിലേക്ക് ആ ട്രെയിനെത്തുന്നു; 18 വര്‍ഷത്തിന് ശേഷം എന്‍ട്രി
ട്രെയിന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 26 Feb 2026 | 08:50 AM

ചെന്നൈ: യാത്രക്കാരുടെ നിരന്തര പരാതികളെ തുടര്‍ന്ന് പുതിയ ട്രെയിനുകള്‍ കളത്തിലിറക്കാന്‍ ദക്ഷിണ റെയില്‍വേ. വേലാച്ചേരി മുതല്‍ സെന്റ് തോമസ് മൗണ്ട് സ്‌റ്റേഷന്‍ വരെ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (എംആര്‍ടിഎസ്) എക്സ്റ്റന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മാര്‍ച്ച് 10നകം കമ്മീഷന്‍ ചെയ്ത് ട്രെയിനുകള്‍ സര്‍വീസിനെത്തിക്കും. ബീച്ച്-ചെങ്കല്‍പ്പട്ട് സെക്ഷനിലെ ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രഖ്യാപനം.

ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 5 വരെ 45 ദിവസത്തേക്ക് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ വെട്ടിക്കുറച്ചിട്ടുണ്ട്. ചെന്നൈ ബീച്ച്-ചെങ്കല്‍പ്പട്ട് സെക്ഷനില്‍ 204 ട്രെയിനുകളില്‍ 115 ആക്കിയാണ് കുറച്ചത്. ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. എന്നാല്‍ ഇതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

മാര്‍ച്ച് 10 മുതല്‍ വേലാച്ചേരി മുതല്‍ സെന്റ് തോമസ് മൗണ്ട് വരെ എംആര്‍ടിഎസ് കണക്ടിവിറ്റി വര്‍ധിപ്പിച്ച് സര്‍വീസ് നടത്തും. ബ്ലോക്ക് പിരീഡ്, ബീച്ച്, ഫോര്‍ട്ട്, ചെന്നൈ സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ചെന്നൈ എഗ്മോറില്‍ നിന്നും യാത്ര സെന്റ് തോമസ് മൗണ്ട് എംആര്‍ടിസിയിലേക്ക് മാറാം.

ഭൂമി ഏറ്റെടുക്കല്‍, മെട്രോ അലൈന്‍മെന്റിലെ വെല്ലുവിളികള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എംആര്‍ടിഎസ് പദ്ധതിയുടെ നിര്‍മാണം 2008ല്‍ മുടങ്ങിയതാണ്. അതാണിപ്പോള്‍ കൃത്യം 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആരംഭിക്കാന്‍ പോകുന്നത്. താംബരം, മാമ്പലം, ഗിണ്ടി, എഗ്മോര്‍, ബീച്ച് എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഈ ട്രെയിനിന് സ്‌റ്റോപ്പുകള്‍ ഉണ്ടായിരിക്കുക.

Also Read: Chennai Train: ചെന്നൈയ്ക്കും കിട്ടി പുതിയ ട്രെയിന്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 6.40നും 9.40നും പുറപ്പെടുന്ന രീതിയില്‍ ബസുകളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ഏഴ് മിനിറ്റിലും ഒരു ബസ് വീതം 20 അധിക സര്‍വീസുകള്‍ നടത്താനാണ് നീക്കം.

സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബീച്ചില്‍ നിന്ന് താംബരത്തേക്കും തിരിച്ചും അഞ്ച് സര്‍വീസുകള്‍ വീതമുള്ള 15 കാര്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും ദക്ഷിണ റെയില്‍വേ പദ്ധതിയിടുന്നുണ്ട്.

Follow Us