Mumbai Weather: ചൂടോട് ചൂട്…മുംബൈ നഗരം ചുട്ടുപൊള്ളുന്നു; മെര്‍ക്കുറി 36 ഡിഗ്രിയില്‍

Mumbai Weather Update Heatwave Pushes Temperature to 36 Degrees: ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കുന്നതും നഗരവാസികള്‍ക്ക് വെല്ലുവിളിയാകുന്നു. കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പിന്റെ കൊളാബ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 25.5 ഡിഗ്രി സെല്‍ഷ്യസും സാന്താക്രൂസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയത് 24.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.

Mumbai Weather: ചൂടോട് ചൂട്...മുംബൈ നഗരം ചുട്ടുപൊള്ളുന്നു; മെര്‍ക്കുറി 36 ഡിഗ്രിയില്‍

പ്രതീകാത്മക ചിത്രം

Published: 

15 Apr 2026 | 07:08 AM

മുംബൈ: മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തുന്ന താപനിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തില്‍ അനുഭവപ്പെടുന്നത് കനത്ത ചൂടാണ്. വരും ദിവസങ്ങളിലും മുംബൈ നിവാസികള്‍ ചൂടില്‍ വലയുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് കാലാവസ്ഥ വകുപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നഗരത്തില്‍ ചൂടും ഈര്‍പ്പവും ഇടകലര്‍ന്ന കാലാവസ്ഥയായിരിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.

അടുത്ത നാല് ദിവസങ്ങളില്‍ സംസ്ഥാനത്തെ പരമാവധി താപനില 2 മുതല്‍ 3 ഡിഗ്രി വരെ വര്‍ധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മുംബൈ നഗരത്തില്‍ 31നും 32നും ഇടയിലായിരുന്ന മെര്‍ക്കുറി നിലവില്‍ 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി.

ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കുന്നതും നഗരവാസികള്‍ക്ക് വെല്ലുവിളിയാകുന്നു. കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പിന്റെ കൊളാബ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 25.5 ഡിഗ്രി സെല്‍ഷ്യസും സാന്താക്രൂസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയത് 24.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.

Also Read: Mumbai Weather: മുംബൈയില്‍ കൊടുംചൂട്! യെല്ലോ അലര്‍ട്ട്; ജാഗ്രതയോടെ തുടരാം

യെല്ലോ അലര്‍ട്ടുണ്ട്

ബുധനാഴ്ച മുതല്‍ നഗരത്തില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ബുധനാഴ്ച പകല്‍ 35 ഡിഗ്രി സെല്‍ഷ്യസായിരിക്കും പകല്‍ സമയത്തെ താപനില എന്നാണ് റിപ്പോര്‍ട്ട്.

പാല്‍ഘര്‍, രത്നഗിരി, സിന്ധുദുര്‍ഗ് എന്നിവയുള്‍പ്പെടെയുള്ള ജില്ലകളിലും ഏപ്രില്‍ 15-16 തീയതികളില്‍ യെല്ലോ അലര്‍ട്ടുണ്ട്. താനെ, റായ്ഗഡ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കുക.

Follow Us
Related Stories
Cauvery Calling: മണ്ണുകാക്കാൻ ‘കാവേരി കോളിംഗ്’: 13.4 കോടി മരങ്ങളുമായി കൃഷിഭൂമിയിൽ ഹരിതവിപ്ലവം
RCB vs GT IPL 2026 Final: ഐപിഎല്‍ ഫൈനല്‍ കാണാന്‍ നമ്മ മെട്രോയില്‍ സൗജന്യയാത്ര; ക്രിക്കറ്റ് പ്രേമികള്‍ ചെയ്യേണ്ടത് ഇത്രമാത്രം
Chennai – Bangalore Train Cancelled: ചെന്നൈ-ബെംഗളൂരു യാത്രക്കാർക്ക് തിരിച്ചടി; ഒരു മാസത്തേക്ക് ട്രെയിനില്ല!
Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കും; ഈ റൂട്ടിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചോളൂ
Vijayapura Murder: സ്വത്ത് തര്‍ക്കം മൂര്‍ച്ഛിച്ചു; വിജയപുരയില്‍ ആറ് പേരെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി
LPG storage: പശ്ചിമേഷ്യൻ പ്രതിസന്ധി, 30 ദിവസത്തെ പാചകവാതകം കരുതൽ ശേഖരമായി സൂക്ഷിക്കാൻ കേന്ദ്ര നിർദേശം
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു