AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Mumbra Shooting: മുംബൈയില്‍ യുവതിയെ ആക്രമിച്ചവരെ മലയാളി വെടിവെച്ചുകൊന്നു; രണ്ടുപേര്‍ക്ക് പരിക്ക്

Mumbra Incident Malayali Opens Fire on Men Chasing Woman: പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അബ്ദുള്‍ ഷെയ്ഖ്, അക്ബര്‍ അഹമ്മദ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്കാണ് വെടിയേറ്റത്, ഇതില്‍ അഹ്‌മദാണ് മരിച്ചത്. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Mumbra Shooting: മുംബൈയില്‍ യുവതിയെ ആക്രമിച്ചവരെ മലയാളി വെടിവെച്ചുകൊന്നു; രണ്ടുപേര്‍ക്ക് പരിക്ക്
പ്രതീകാത്മക ചിത്രം Image Credit source: caspar benson/getty images
Shiji M K
Shiji M K | Updated On: 03 Apr 2026 | 09:52 AM

മുംബൈ: സഹോദരിയുടെ സ്ഥാനത്ത് കണ്ടിരുന്ന യുവതിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച യുവാക്കളെ വെടിവെച്ച് മലയാളി. മൂന്നുപേര്‍ക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. മുംബൈ താനെ ജില്ലയിലെ മുംബ്രയിലെ കൈലാസ് നഗറിലാണ് സംഭവം. തലയ്ക്ക് വെടിയേറ്റ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ജയന്‍ ശിവാനന്ദന്‍ നായര്‍ അറസ്റ്റിലായി.

പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അബ്ദുള്‍ ഷെയ്ഖ്, അക്ബര്‍ അഹമ്മദ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്കാണ് വെടിയേറ്റത്, ഇതില്‍ അഹ്‌മദാണ് മരിച്ചത്. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

സുമന്തായി ഹിന്ദി സ്‌കൂളിന് പിന്നിലുള്ള ബിസ്മള്ള ചാളിനുള്ളിലാണ് സംഭവം നടന്നതെന്ന് മുംബ്ര സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ഷിന്ദേ പറയുന്നു. ശിവാനന്ദനും ഇയാള്‍ സഹോദരിയെന്ന് കരുതുന്ന യുവതിയും ഇതിന് സമീപമാണ് താമസിക്കുന്നത്. യുവതി ഇതുവഴി പോകുമ്പോഴെല്ലാം യുവാക്കള്‍ കളിയാക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

Also Read: Hyderabad Techie Death: മധുവിധു തീരും മുൻപേ മടക്കം; സ്ത്രീധന പീഡനം സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ഇരുവരെയും കഴിഞ്ഞ വ്യാഴാഴ്ചയും യുവാക്കള്‍ കളിയാക്കി, ഈ സമയം ശിവാനന്ദന്‍ ഇവരുമായി വാക്കുതര്‍ക്കത്തിലാകുകയും അതിന് പിന്നാലെ തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

Follow Us