AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mumbai Rain : മുംബൈയിൽ ഒരു ദിവസംകൊണ്ട് പെയ്തത് 300എംഎം മഴ; അടുത്ത 48 മണിക്കൂർ നിർണായകം

Mumbai Rains Updates: റോഡ്, ട്രെയിൻ, വ്യോമയാന സർവീസുകൾ മുടങ്ങി. 155 വിമാന സര്‍വീസുകളാണ് നിലവില്‍ വൈകിയിരിക്കുന്നത്. മുംബൈയിലേക്കുള്ള 102 വിമാനങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

Mumbai Rain : മുംബൈയിൽ ഒരു ദിവസംകൊണ്ട് പെയ്തത് 300എംഎം മഴ; അടുത്ത 48 മണിക്കൂർ നിർണായകം
Heavy Rain Alert In MumbaiImage Credit source: PTI
Sarika KP
Sarika KP | Updated On: 19 Aug 2025 | 07:44 PM

മുംബൈയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ന​ഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ റോഡ്, ട്രെയിൻ, വ്യോമയാന സർവീസുകൾ മുടങ്ങി. 155 വിമാന സര്‍വീസുകളാണ് നിലവില്‍ വൈകിയിരിക്കുന്നത്. മുംബൈയിലേക്കുള്ള 102 വിമാനങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയോടെ ട്രെയിൻ സർവീസും മന്ദഗതിയിലാണ്. നിരവധി ട്രെയിനുകളാണ് വൈകിയത്. ലോകമാന്യ തിലക്–തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് ഒരുമണിക്കൂര്‍ 15 മിനിറ്റ് വൈകും. ഇരുദിശകളിലേക്കുമുള്ള നാഗര്‍ കോവില്‍ –മുംബൈ എക്സ്പ്രസ് മുംബൈയ്ക്കും പൂണെയക്കും ഇടയില്‍ റദ്ദാക്കി.ദുരന്ത നിവാരണ സംഘവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വെള്ളപ്പൊക്ക സ്ഥിതിഗതികൾ അവലോകനം ചെയ്തു. അടുത്ത 48 മണിക്കൂർ മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകൾക്ക് നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read:നാളെ മുതൽ മഴ പിൻവാങ്ങുമോ? ഒരു ജില്ലയിലും മുന്നറിയിപ്പില്ല, നേരിയ മഴ പെയ്യാൻ സാധ്യത

അതേസമയം ഇനിയും മഴ തുടരാന സാധ്യതയുള്ളതിനാൽ വീടിനു പുറത്ത് അനാവശ്യമായി ഇറങ്ങരുതെന്ന് ബോംബെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ ജാ​ഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഹാരാഷ്ട്രയിലെ 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.