കുറ്റവാളിയെ തേടി കംബോഡിയയിൽ നിന്നും കാമുകിയെത്തി; മിന്നുകെട്ടാൻ 12 മണിക്കൂർ പരോൾ

From Interpol Arrest to Wedding Bells: Life-Term Convict Granted Parole to Marry Cambodian Bride: സിനിമയെ വെല്ലുന്ന കഥയാണ് ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം. വിവിധ കേസുകളിൽ ശിക്ഷക്ക[പ്പെട്ട മെയിൻപാൽ ധില്ല നേരത്തെ പരോളിൽ ഇറങ്ങി രാജ്യം വിട്ടിരുന്നു. കംബോഡിയയിലേക്കാണ് ഇയാൾ കടന്നത്. അവിടെ വച്ചാണ് ധില്ലാ മെറ്റാ ചാനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് ഇരുവരും അവിടെ ഒരുമിച്ച് ജീവിതവും ആരംഭിച്ചു

കുറ്റവാളിയെ തേടി കംബോഡിയയിൽ നിന്നും കാമുകിയെത്തി; മിന്നുകെട്ടാൻ 12 മണിക്കൂർ പരോൾ

മെയിൻപാൽ ധില്ലയുടെ വിവാഹ വേദിയിൽ നിന്നും

Published: 

24 Sep 2026 | 04:43 PM

ഹരിയാനയിലെ ജെയിലിൽ ജിവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊലക്കേസ് പ്രതിക്ക് കംബോഡിയൻ സ്വദേശിനിയായ കാമുകിയെ വിവാഹം കഴിക്കാൻ പ്രത്യേക പരോൾ അനുവദിച്ചു. ഝജ്ജറിലെ ബാദ്ലി സ്വദേശിയായ മെയിൻപാൽ ധില്ലയ്ക്കാണ് വിവാഹത്തിനായി ഇന്ന് 12 മണിക്കൂർ കസ്റ്റഡി പരോൾ അനുവദിച്ചിരിക്കുന്നത്. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് വരെയാണ് പരോള അനുവദിച്ചിരിക്കുന്നത്. ജയിലിന് സമീപത്തുള്ള ഒരു ഫാം ഹൗസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകൾ പൂർത്തിയായാൽ ഉടൻ ഇയാളെ ജയിലിലേക്ക് തന്നെ തിരികെ കൊണ്ടുപോകും.

കംബോഡിയൻ സ്വദേശിനിയായ മെറ്റ ചാൻ ആണ് മെയിൻപാൽ ധില്ലയുടെ വധു. സിനിമയെ വെല്ലുന്ന കഥയാണ് ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം. വിവിധ കേസുകളിൽ ശിക്ഷക്ക[പ്പെട്ട മെയിൻപാൽ ധില്ല നേരത്തെ പരോളിൽ ഇറങ്ങി രാജ്യം വിട്ടിരുന്നു. കംബോഡിയയിലേക്കാണ് ഇയാൾ കടന്നത്. അവിടെ വച്ചാണ് ധില്ലാ മെറ്റാ ചാനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് ഇരുവരും അവിടെ ഒരുമിച്ച് ജീവിതവും ആരംഭിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് നാല് കുട്ടികളുമുണ്ട്. വിവാഹത്തിനായി മെറ്റാ ചാൻ തൻ്റെ മൂന്ന് കുട്ടികളുമായാണ് ഇന്ത്യയിലെത്തിയത്. ഒരാൾ കംബോഡിയയിൽ തന്നെ തുടരുകയാണ്.

Also Read: സുഹൃത്തിനൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; നാല് പേർ അറസ്റ്റിൽ

കൊലപാതം ഉൾപ്പടെ 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് മെയിൻ പാൽ ധില്ല. 2007-ലും 2010-ലും രജിസ്റ്റർ ചെയ്ത മുന്ന് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹിസാർ ജെയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ധില്ല. ഇതിനിടെ ജെയിലിൽ വച്ച് നടന്ന ഒരു കൊലപാതക കേസിലും ഇയാൾ പ്രതിയായി. ശിക്ഷ അനുഭവിക്കുന്നതിനിടെ 2018 ജൂലൈയിൽ ഇയാൾക്ക് ആറാഴ്ചത്തെ പരോൾ ലഭിച്ചിരുന്നു. എന്നാൽ പരോളിലിറങ്ങിയ പ്രതി അടുത്ത മാസം സോനു കുമാർ എന്ന പേരിൽ വ്യാജ തിരിച്ചറിയാൽ രേഖകൾ ഉണ്ടാക്കി രാജ്യം വിടുകയായിരുന്നു.

ഇന്ത്യയിൽ നിന്നും കടന്ന മെയിൻപാൽ ധില്ല കംബോഡിഡിയയിൽ മറ്റൊരു പേരിൽ ബിസിനസ്സ് ആരംഭിച്ചിരുന്നു. എന്നാൽ പ്രതി കംബോഡിയയിൽ കഴിയുന്നുണ്ടെന്ന് പിന്നീട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഇതോടെ ഹരിയാന പൊലീസിൻ്റെ അഭ്യർത്ഥന പ്രകാരം സി.ബി.ഐ കേസിൽ ഇടപെടുകയായിരുന്നു. 2024 നവംബറിൽ ഇയാൾക്കെതിരെ ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് കംബോഡിയ അധികൃതരുടെ സഹായത്തോടെ 2025 ജുലൈയിൽ ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇയാളെ കംബോഡിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

English Summary

A life-term murder convict in Haryana, extradited after fleeing to Cambodia, was granted a 12-hour parole to marry his Cambodian partner, with whom he shares four children.

Loading...
Unable to load recommendations.
Follow Us
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video