Chitradurga Women murder: നഗ്നമാക്കപ്പെട്ട പെൺകുട്ടിയുടെ ശരീരം പാതി കത്തിയ നിലയിൽ കണ്ടെത്തി, ബലാത്സംഗത്തിന് ഇരയാണോ എന്ന് സംശയം
Murder of 20-Year-Old Student in Chitradurga: കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസ് പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാൻ ആയിട്ടില്ല.
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ 20 വയസ്സുള്ള ഡിഗ്രി വിദ്യാർഥിനിയെ അതിദാരുണമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 14 ന് ഹോസ്റ്റലിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ നഗ്നമാക്കിയ മൃതദേഹം ഭാഗികമായി കത്തിച്ച നിലയിലാണ് റോഡരികിൽ നിന്ന് കണ്ടെത്തിയത്.
ലൈംഗിക പീഡനത്തിന് ഇരയായ ശേഷമാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്നതു മുതൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസ് പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാൻ ആയിട്ടില്ല.
പ്രതികളെ പിടികൂടി ശിക്ഷിക്കുന്നത് വരെ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറല്ലെന്ന് കുടുംബവും അറിയിച്ചിട്ടുണ്ട്. അവർ പോലീസുമായി സഹകരിക്കാൻ വിസമ്മതിക്കുകയും നീതിക്കുവേണ്ടി ശക്തമായ നിലകൊള്ളും എന്ന് അറിയിക്കുകയും ചെയ്തു. പെൺകുട്ടികളുടെ മരണം ചിത്രദുർഗയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഈ ക്രൂരമായ കൊലപാതകം ജനങ്ങളിൽ വലിയ രോഷം ഉണ്ടാക്കിയിട്ടുണ്ട്.
പ്രതികളെ ഉടൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. സമൂഹത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതിനുള്ള ആശങ്കയും പ്രതിഷേധക്കാർ പങ്കുവെച്ചു. ഈ സംഭവം കർണാടകയിൽ ക്രമസമാധാനം നിലയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പുനൽകി.