AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ahmedabad Stabbed Death: പത്താം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊലപ്പെടുത്തി; അഹമ്മദാബാദിൽ പ്രതിഷേധം

Ahmedabad Student Stabbed Death: പത്താം ക്ലാസ് വിദ്യാർത്ഥി ഇതര സമുദായത്തിൽ പെട്ടതെന്ന് ആരോപിച്ചായിരുന്നു തർക്കമുണ്ടായത്. ഇതേ തുടർന്നാണ് എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥി അക്രമിച്ചത്. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ആളികത്തിയത്.

Ahmedabad Stabbed Death: പത്താം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊലപ്പെടുത്തി; അഹമ്മദാബാദിൽ പ്രതിഷേധം
സ്കൂളിന് മുന്നിൽ പ്രതിഷേധം നടത്തുന്ന ആളുകൾImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 20 Aug 2025 | 02:45 PM

അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തികൊലപ്പെടുത്തി (Student Stabbed Death). അഹമ്മദാബാദിൽ ഗോദ്ര സെവൻത് ഡേ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കത്തികുത്തിലും കൊലപാതകത്തിലും കലാശിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. കത്തിക്കുത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥി ഇതര സമുദായത്തിൽ പെട്ടതെന്ന് ആരോപിച്ചായിരുന്നു തർക്കമുണ്ടായത്. ഇതേ തുടർന്നാണ് എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥി അക്രമിച്ചത്. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ആളികത്തിയത്. സ്കൂൾ മാനേജുമെൻറിന് വീഴ്ച്ച പറ്റിയെന്നാരോപിച്ചാണ് പ്രദേശവാസികളും രക്ഷിതാക്കളും വലിയ പ്രതിക്ഷേധം നടത്തിയത്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധത്തിനിടെ സ്കൂൾ തല്ലി തകർത്തതായും വിവരമുണ്ട്.

പ്രതിഷേധത്തിൽ നിരവധി പേർക്ക് നേരെ ആക്രമണവും ഉണ്ടായി. സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസുകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ പ്രതിഷേധക്കാർ നശിപ്പിച്ചതായും പരാതികൾ ഉയരുന്നുണ്ട്. പ്രിൻസിപ്പലിനെയും മറ്റ് സ്കൂൾ ജീവനക്കാരെയും മർദിച്ചു. പിന്നാലെ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാക്കിയത്.

പോലീസ് എത്തിയപ്പോഴും ആക്രമണം തുടർന്നിരുന്നു. ഉദ്യോ​ഗസ്ഥർക്കെതിരെയും അതിക്രമം ഉണ്ടായി. കൂടാതെ പോലീസ് വാഹനം മറിച്ചിടാനും ശ്രമിച്ചു. സ്കൂളിന് പുറത്തുള്ള റോഡ് ഉപരോധിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബജ്രംഗ്ദൾ, വിഎച്ച്പി, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് തുടങ്ങിയ സംഘടനകളടക്കം ‘ജയ് ശ്രീറാം’ മുദ്രാവാക്യവും വിളിച്ചുകൊണ്ടാണ് ഇവിടേക്ക് എത്തിയത്. ലാത്തിചാർജ് നടത്തിയാണ് പ്രതിഷേധക്കാരം നിയന്ത്രിച്ചത്.

പ്രതിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തതായും എഫ്ഐആർ രജിസ്റ്റർ ചെയ്തതായും മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ സ്ഥിരീകരിച്ചു. മരിച്ച കുട്ടി സിന്ധി സമുദായത്തിൽ നിന്നുള്ളയാളാണ്. പ്രതിയായ വിദ്യാർത്ഥി മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.