Driving licence New Rule: നിങ്ങളുടെ മൊബൈൽ നമ്പർ ഡ്രൈവിംഗ് ലൈസൻസുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇതറിഞ്ഞിട്ടില്ലെങ്കിൽ പണി കിട്ടും!
MVD New Rule about mobile number linked to driving licence:ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് 2026 സെപ്റ്റംബർ 25 നകം ഡ്രൈവിംഗ് ലൈസൻസ് മൊബൈൽ നമ്പറുമായിട്ട് ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും.കേന്ദ്ര ഗതാഗത മന്ത്രാലയമോ പരിവാഹൻ സിസ്റ്റമോ ഇത്തരത്തിൽ സമയപരിധിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ലൈസൻസിലെ വിവരങ്ങൾ കാലികമായി സൂക്ഷിക്കേണ്ടത്.........
സോഷ്യൽ മീഡിയയിൽ പലപ്പോഴും പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. അതിൽ ചിലത് സത്യമാകാം മറ്റു ചിലത് പാതി സത്യമായിരിക്കും എന്നാൽ ചില വാർത്തകൾ മുഴുവനായും വ്യാജവും ആയിരിക്കും. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് 2026 സെപ്റ്റംബർ 25 നകം ഡ്രൈവിംഗ് ലൈസൻസ് മൊബൈൽ നമ്പറുമായിട്ട് ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും അല്ലെങ്കിൽ റദ്ദാക്കപ്പെടും എന്ന്. എന്നാൽ ഈ വാർത്ത പൂർണമായും ശരിയല്ല എന്നിരുന്നാലും ശ്രദ്ധിക്കേണ്ടതായിട്ടുള്ള ചില കാര്യങ്ങളും ഉണ്ട്.
സെപ്റ്റംബർ 25 എന്ന അവസാന തീയതി
കേന്ദ്ര ഗതാഗത മന്ത്രാലയമോ പരിവാഹൻ സിസ്റ്റമോ ഇത്തരത്തിൽ സമയപരിധിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ലൈസൻസിലെ വിവരങ്ങൾ കാലികമായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പഴയതോ നിലവിലില്ലാത്തതോ ആയ നമ്പറുകൾ മാറ്റുന്നതിലൂടെ ഗതാഗത സേവനങ്ങളും ഒടിപികളും തടസ്സമില്ലാതെ നിങ്ങൾക്ക് ലഭിക്കും. എന്നാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും സെപ്റ്റംബർ 25 എന്ന ഒരു അവസാന തീയതി ഔദ്യോഗികമായി എത്തിയിട്ടില്ല. ഇങ്ങനെയൊരു തീയതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പൂർണമായും തെറ്റാണ്.
ALSO READ:തീരുമാനങ്ങൾ ഏകകണ്ഠമായി മാത്രം, നിർണായക യോഗം ചേർന്ന് ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരും
എന്നാൽ പരിവാൻ പോർട്ടലിന്റെ നിലവിലെ മാർഗനിർദേശം ലൈസൻസ് ഉള്ള വ്യക്തികളോട് തങ്ങളുടെ മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത് പരാജയപ്പെടുകയാണെങ്കിൽ സെപ്റ്റംബർ 25 നകം സസ്പെൻഡ് ആവില്ല. എന്നാൽ നമ്പർ ലിങ്ക് ചെയ്യാൻ പറഞ്ഞതിൽ സർക്കാരിന് ഒരു പ്രായോഗികമായി കാരണം ഉണ്ട്. വർഷങ്ങൾക്കു മുൻപ് നൽകിയ ഡ്രൈവിംഗ് ലൈസൻസ് ആണ് പലരുടെയും കയ്യിലുള്ളത് എന്നാൽ അതിനുശേഷം പലരുടെയും ഫോൺ നമ്പറുകൾ മാറിയിരിക്കും. അതുപോലെ ചില ഡ്രൈവിംഗ് ലൈസൻസുകൾ മൊബൈൽ നമ്പർ ഉണ്ടായിരിക്കില്ല.
എന്നാൽ ഇന്ന് എല്ലാം ഡിജിറ്റൽ ആയ ഈ കാലഘട്ടത്തിൽ എന്തെങ്കിലും ഒടിപി യോ മറ്റ് സന്ദേശങ്ങളും വരുമ്പോൾ അത് ബന്ധപ്പെട്ടവർക്ക് ലഭിക്കാതെ പോകുന്നു. അതിന് കാരണം നിങ്ങളുടെ നമ്പർ ലൈസൻസുമായി ലിങ്ക് അല്ലാത്തതാണ്. അതുകൊണ്ട് നിർബന്ധമായും നിങ്ങളുടെ മൊബൈൽ നമ്പർ ഡ്രൈവിംഗ് ലൈസൻസുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
എങ്ങനെ ചെയ്യാം?
ഡ്രൈവിംഗ് ലൈസൻസ് ഉടമകൾക്ക് ലഭ്യമായ മൊബൈൽ നമ്പർ അപ്ഡേറ്റ് സേവനം പരിശോധിക്കുന്നതിനായി ഔദ്യോഗിക പരിവാഹൻ സിസ്റ്റത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അതിനു സാധിക്കാത്തവർക്ക് നേരിട്ട് ആർടിഒ ഓഫീസുകളിൽ എത്തിയും ഇത് അപ്ഡേറ്റ് ചെയ്യാം.
ENGLISH SUMMARY
Various types of news often circulate on social media. Some may be true, others only partially true, while some are completely fake. One such piece of news currently circulating claims that driving licenses will be suspended or cancelled if they are not linked to a mobile number by September 25, 2026.