AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nagpur Blast: നാഗ്പൂരിൽ എക്സ്പ്ലൊസീവ് ഫാക്ടറിയിൽ വൻസ്ഫോടനം; 17 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Nagpur Explosive Factory Blast: കമ്പനിയിൽ രാവിലെ ജോലി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്‌ഫോടനം സംഭവിക്കുകയായിരുന്നു. സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ ഫാക്ടറി യൂണിറ്റ് പൂർണ്ണമായും കത്തിനശിച്ചതായാണ് വിവരം. കിലോമീറ്ററുകളോളം ദൂരത്തിൽ സ്‌ഫോടനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പറയുന്നു.

Nagpur Blast: നാഗ്പൂരിൽ എക്സ്പ്ലൊസീവ് ഫാക്ടറിയിൽ വൻസ്ഫോടനം; 17 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
Nagpur BlastImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 01 Mar 2026 | 01:13 PM

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്‌ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 17 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് രാവിലെ കറ്റോൾ താലൂക്കിലെ റാവൽഗാവ് ഗ്രാമത്തിലുള്ള എസ്‌ബിഎൽ (SBL) എന്ന് പേരുള്ള കമ്പനിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന കേന്ദ്രമാണിതെന്നാണ് റിപ്പോർട്ട്.

കമ്പനിയിൽ രാവിലെ ജോലി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്‌ഫോടനം സംഭവിക്കുകയായിരുന്നു. സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ ഫാക്ടറി യൂണിറ്റ് പൂർണ്ണമായും കത്തിനശിച്ചതായാണ് വിവരം. കിലോമീറ്ററുകളോളം ദൂരത്തിൽ സ്‌ഫോടനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: കൊൽക്കത്തയിൽ വൻ ഭൂചലനം; ഭൂകമ്പത്തിൻ്റെ ഉത്ഭവം ബംഗ്ലാദേശിൽ

സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടം നടന്നയുടൻ തന്നെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഫാക്ടറിയിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരവും ദാരുണവുമാണ്. പ്രാദേശിക ഭരണകൂടവുമായി ഞാൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളും സ്ഥലത്തുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

Follow Us