NCERT 7th Class Textbook: മു​ഗൾ രാജാക്കന്മാരെ ഒഴിവാക്കി, പകരം മഹാകുംഭമേള; ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ മാറ്റം വരുത്തി എൻ.സി.ഇ.ആർ.ടി

NCERT 7th Class Textbook: ഡൽഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും ഒഴിവാക്കിയിട്ടുണ്ട്. ഗ്രീക്ക് വംശത്തെ കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025ലെ മഹാകുംഭമേളയെക്കുറിച്ചും പാഠപുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.

NCERT 7th Class Textbook: മു​ഗൾ രാജാക്കന്മാരെ ഒഴിവാക്കി, പകരം മഹാകുംഭമേള; ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ മാറ്റം വരുത്തി എൻ.സി.ഇ.ആർ.ടി
Published: 

27 Apr 2025 21:39 PM

ന്യൂഡൽഹി: ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ മാറ്റം വരുത്തി എൻ.സി.ഇ.ആ‍ർ.ടി. സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി. പകരം മഗധ , മൗര്യ , ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

ഡൽഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും ഒഴിവാക്കിയിട്ടുണ്ട്. ഗ്രീക്ക് വംശത്തെ കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025ലെ മഹാകുംഭമേളയെക്കുറിച്ചും പാഠപുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, മെയ്ക്ക് ഇൻ ഇന്ത്യ, അടൽ ടണൽ നിർമാണം തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകത്തിൻറെ രണ്ടാം ഭാഗം വൈകാതെ പുറത്തിറങ്ങും. ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള രീതിയിൽ ആഗോള കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതുമാണ് പുസ്തകം എന്നുമാണ് ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഗാന്ധി വധം, ഗുജറാത്ത് കലാപം തുടങ്ങിയവ മുമ്പ് മാറ്റിയിരുന്നു. ഒപ്പം തന്നെ മൂന്നാം ക്ലാസ്സിലെയും ആറാം ക്ലാസ്സിലെയും പാഠപുസ്തകങ്ങൾ എൻ.സി.ഇ.ആർ.ടി നേരത്തെ പരിഷ്കരിച്ചിരുന്നു.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്