AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New GST Rates: ഇനി രണ്ട് ജിഎസ്ടി സ്ലാബുകൾ മാത്രം; പുതിയ നിരക്കുകൾ ഈ മാസം തന്നെ പ്രാബല്യത്തിൽ

GST Cuts Announced By FM Nirmala Sitharaman: പുതിയ ജിഎസ്ടി നിരക്കുകൾക്ക് അംഗീകാരം. ഇനി മുതൽ രണ്ട് ജിഎസ്ടി സ്ലാബുകൾ മാത്രമേ ഉണ്ടാവൂ.

New GST Rates: ഇനി രണ്ട് ജിഎസ്ടി സ്ലാബുകൾ മാത്രം; പുതിയ നിരക്കുകൾ ഈ മാസം തന്നെ പ്രാബല്യത്തിൽ
നിർമ്മല സീതാരാമൻImage Credit source: PTI
abdul-basith
Abdul Basith | Updated On: 04 Sep 2025 07:18 AM

പുതിയ ജിഎസ്ടി നിരക്കുകൾക്ക് അംഗീകാരം നൽകി ജിഎസ്ടി കൗൺസിൽ. ഇനിമുതൽ 5 ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകൾ മാത്രമേ ഉണ്ടാവൂ. 12 ശതമാനം, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി. ഇതോടൊപ്പം ലക്ഷ്വറി ഉത്പന്നങ്ങൾക്ക് 40 ശതമാനം ജിഎസ്ടിയും ഏർപ്പെടുത്തി. പുതുക്കിയ നിരക്കുകൾ സെപ്തംബർ 22 മുതലാണ് പ്രാബല്യത്തിൽ വരിക.

പാൽ, പനീർ, ചപ്പാത്തി, റൊട്ടി തുടങ്ങിയ സാധനങ്ങൾക്ക് ജിഎസ്ടി ഉണ്ടാവില്ല. ലൈഫ്, ആരോഗ്യ ഇൻഷുറൻസുകൾക്കും ഇനിമുതൽ ജിഎസ്ടി ഇല്ല. ഇൻഷുറൻസുകൾക്ക് നേരത്തെ 18 ശതമാനമായിരുന്നു ജിഎസ്ടി. 33 ജീവൻ രക്ഷാ മരുന്നുകളെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി.

നിർമ്മല സീതാരാമൻ്റെ എക്സ് പോസ്റ്റ്

സോപ്പ്, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സൈക്കിൾ, നെയ്യ്, വെണ്ണ, കോഫി, പാസ്ത, ചോക്കളേറ്റ്, ഹെയർ ഓയിൽ, ന്യൂഡിൽസ് തുടങ്ങിയ സാധനങ്ങൾക്ക് 5 ശതമാനമാണ് ജിഎസ്ടി. 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷനും എസിയ്ക്കും ഇനി 18 ശതമാനം ജിഎസ്ടി നൽകണം. 1200 സിസിയ്ക്ക് താഴെയുള്ള കാറുകൾക്കും 350 സിസിയ്ക്ക് താഴെയുള്ള ബൈക്കുകൾക്കും ഇതേ ജിഎസ്ടി തന്നെയാണ്. സിമൻ്റ്, ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയ്ക്കും ഇനിമുതൽ 18 ശതമാനമാവും ജിഎസ്ടി. ഇവയുടെ നികുതി 28 ശതമാനമായിരുന്നു. പുകയില ഉത്പന്നങ്ങളുടെ ജിഎസ്ടി 40 ശതമാനമാക്കി വർധിപ്പിച്ചു.

Also Read: Viral Video: കൈക്കൂലി, രസീതിൽ കുടുങ്ങി പോലീസുകാരൻ, അവസ്ഥ പറഞ്ഞ് വിനോദ സഞ്ചരി

പുകയില ഉത്പന്നങ്ങൾ ഒഴികെ ബാക്കിയെല്ലാ വസ്തുക്കൾക്കും പുതിയ നികുതി നിരക്കുകൾ പ്രകാരം വിലകുറയും. ഭക്ഷണം, മരുന്നുകൾ, അവശ്യ വസ്തുക്കൾ, ചെറിയ കാറുകൾ, ബൈക്കുകൾ തുടങ്ങിയവയ്ക്കാണ് ഏറ്റവുമധികം വില കുറയുക. മൊബൈൽ ഫോണുകളുടെ 18 ശതമാനം ജിഎസ്ടി കുറയില്ലെന്നാണ് റിപ്പോർട്ട്. വില കുറയുന്ന വസ്തുക്കളുടെ പട്ടിക നിർമ്മല സീതാരാമൻ തന്നെ പുറത്തുവിട്ടിട്ടുണ്ട്.