New Voter Registration Rules: വോട്ടർ പട്ടികയിൽ പേര് ചേർക്കണോ? മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളും നിർബന്ധം
New Voter Registration Rules: ആദ്യമായി വോട്ട് ചെയ്യുന്നവർ പുതിയതായി യോഗ്യത നേടിയ പൗരന്മാർ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് പുതിയ എന്റോൾമെന്റ് തേടുന്നവർ എന്നിവർ സമർപ്പിക്കേണ്ട ഔദ്യോഗിക ഫോമായ ഫോം 6 ലാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്.ഭരണപരമായ നിർദ്ദേശങ്ങളിലൂടെയാണ് ഓൺലൈൻ അപേക്ഷകളിൽ.................
ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകൾ ഇനിമുതൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. നിയമങ്ങളിൽ ഭേദഗതി. ഇനിമുതൽ തങ്ങളുടെ മാതാപിതാക്കളുടെ ഇലക്ട്രൽ പദവി സംബന്ധിച്ച് വിവരങ്ങൾ കൂടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിന് വേണ്ടി ഒടുവിൽ നടന്ന സ്പെഷ്യൽ ഇന്ത്യൻ റിവിഷൻ ( SIR) പ്രക്രിയയിൽ മാതാപിതാക്കൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരമാണ് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.
ആദ്യമായി വോട്ട് ചെയ്യുന്നവർ പുതിയതായി യോഗ്യത നേടിയ പൗരന്മാർ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് പുതിയ എന്റോൾമെന്റ് തേടുന്നവർ എന്നിവർ സമർപ്പിക്കേണ്ട ഔദ്യോഗിക ഫോമായ ഫോം 6 ലാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്.ഭരണപരമായ നിർദ്ദേശങ്ങളിലൂടെയാണ് ഓൺലൈൻ അപേക്ഷകളിൽ ഈ പുതിയ ഡിക്ലറേഷൻ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തത്.
ALSO READ:മെട്രോ നിർമാണം; ഈ റോഡ് ഒരു വർഷത്തേക്ക് അടച്ചിടും, യാത്രക്കാർ ശ്രദ്ധിക്കുക!
1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളിലും അതല്ലെങ്കിൽ ഔദ്യോഗിക ഫോം ആറിലോ ഗസറ്റ് വിജ്ഞാപനത്തിലൂടെയുള്ള നിയമപരമായ ഭേദഗതികൾ ഇതുവരെ വരുത്തിയിട്ടില്ലെങ്കിലും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഈ ഭാഗം പൂരിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കമ്മീഷന്റെ ‘ ECINET’ ഹോട്ടലിൽ ലഭ്യമായ ഓൺലൈൻ ഫോം സിക്സിൽ ജെ കെ ഭാഗങ്ങൾക്ക് ഇടയിലാണ് പുതിയ പ്രഖ്യാപനം വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അപേക്ഷകർക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി മൂന്ന് ഓപ്ഷനുകളാണ് നൽകിയിരിക്കുന്നത്.
- മുൻപ് നടന്ന എസ്ഐആർ വാട്ടർ പട്ടികയിൽ സ്വന്തം പേര് ഉണ്ടായിരുന്നു.
- മുൻ എസ്ഐആർ പട്ടികയിൽ മാതാപിതാക്കളുടെയോ മുത്തശ്ശിയുടെയോ മുത്തശ്ശൻ പേര് ഉണ്ടായിരുന്നു.
- അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ പേര് മുൻപത്തെ പട്ടികയിൽ ഇല്ലായിരുന്നു.
ആദ്യത്തെ രണ്ട് ഓപ്ഷനുകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കുന്ന അപേക്ഷകർ മുൻപത്തെ എസ്ഐആർ പട്ടിക പ്രകാരമുള്ള തങ്ങളുടെ നിയമസഭാ മണ്ഡലം പോളിംഗ് ബൂത്ത് നമ്പർ സീരിയൽ നമ്പർ തുടങ്ങിയ കൃത്യമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്.അതേസമയം ഈ വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്ത മൂന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കാമെങ്കിലും അത് തിരഞ്ഞെടുക്കുന്നത് വഴിയുള്ള പ്രത്യാഘാതങ്ങൾ അല്ലെങ്കിൽ തുടർനടപടികൾ എന്തൊക്കെയാണെന്ന് പോർട്ടലിൽ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞവർഷം ജൂണിൽ ആരംഭിച്ച ബീഹാർ എസ്ഐആർ പ്രക്രിയയിലാണ്.
ENGLISH SUMMARY
Applicants who want to add their names to the voter list should now also pay attention to these things. Amendment in the rules. The Election Commission has announced that they will now have to provide information about the electoral status of their parents. The information that the parents were involved in the recent SIR process to update the voter list has been made mandatory for online registration.