Vehicle Insurance: ഇൻഷുറൻസ് ഇല്ലെങ്കിൽ ടോൾ പ്ലാസയിൽ പിടിവീഴും! പുതിയ സംവിധാനം വരുന്നു
Vehicles Without Valid Insurance to Be Flagged at Toll Plazas: ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് വലിയൊരു പണി വരുന്നുണ്ട്. പോലീസും മോട്ടോർ വാഹന വകുപ്പും മാത്രമല്ല, ടോൾ പ്ലാസകളും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി പണി തരും. സാധുവായ ഇൻഷുറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ പിടി വീഴുന്ന തരത്തിൽ പുതിയ സംവിധാനം വരികയാണ്.

പ്രതീകാത്മക ചിത്രം
ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് വലിയൊരു പണി വരുന്നുണ്ട്. പോലീസും മോട്ടോർ വാഹന വകുപ്പും മാത്രമല്ല, ടോൾ പ്ലാസകളും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി പണി തരും. സാധുവായ ഇൻഷുറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ പിടി വീഴുന്ന തരത്തിൽ പുതിയ സംവിധാനം വരികയാണ്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ തിരിച്ചറിയാനും ഉടമയ്ക്ക് എസ്എംഎസ് മുഖേന അറിയിപ്പ് നൽകാനുമുള്ള സംവിധാനം ടോൾ പ്ലാസകളിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). ഈ സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി ആരംഭിച്ചു.
ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡിലാണ് ഈ പുതിയ സംവിധാനത്തിന് ട്രയൽ റൺ തുടങ്ങിയിരിക്കുന്നത്. ദേശീയപാത അതോറിറ്റി ലക്ഷ്യമിട്ട രീതിയിൽ പ്രവർത്തനം വിജയകരം ആവുകയാണെങ്കിൽ ഈ സംവിധാനം രാജ്യത്തെ എല്ലാം ട്രോൾ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നറിയുന്നു. വാഹനത്തിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈ സംവിധാനം നടപ്പിലാക്കുക. നിലവിൽ നാഷണൽ ഇൻഫോമാറ്റിക് സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന വാഹന ഡേറ്റാബേസിലെ വാഹന രജിസ്ട്രേഷൻ വിവരങ്ങളും ഇൻഷുറൻസ് രേഖകളും പരിശോധിക്കുന്ന തരത്തിലാണ് സംവിധാനം ഒരുങ്ങുന്നത്. ഇവിടെ ഫൈനിന് പകരം അറിയിപ്പാണ് ലഭിക്കുക.
Also Read: ചെന്നൈ മെട്രോ ഫേസ് 2: കോറിഡോർ 4 പദ്ധതിയിൽ പുതിയ നീക്കം
പുതിയ സിസ്റ്റം വഴി ഒരു വാഹനം ടോൾ പ്ലാസയിൽ എത്തുമ്പോൾ തന്നെ അതിന്റെ ഇൻഷുറൻസ് പോളിസി സാധുവാണോ എന്ന് ഈ സംവിധാനം പരിശോധിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും. പരിശോധനയിൽ ഇൻഷുറൻസ് വാഹനത്തിന് ഇല്ല എന്ന് മനസ്സിലായാൽ ഉടൻ തന്നെ വാഹന ഉടമയ്ക്ക് എസ്എംഎസ് രൂപത്തിൽ അലർട്ട് എത്തും. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ടോൾ പ്ലാസ കടന്ന തീയതിയും സമയവും ഇൻഷുറൻസ് അവസാനിച്ച തീയതി എന്നാണ് തുടങ്ങിയ കാര്യങ്ങളാണ് അലറി ഉണ്ടാവുക.
ഈ അറിയിപ്പ് പിഴ ഒഴിവാക്കാനും പോളിസി പുതുക്കാനും വാഹന സഹായിക്കുന്നതാണ്. ഇന്ത്യയിലെ മോട്ടോർ വെഹിക്കിൾസ് നിയമം അനുസരിച്ച് റോഡിൽ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഏറ്റവും കുറഞ്ഞത് തേർഡ് പാർട്ടി ഇൻഷുറൻസ് എങ്കിലും നിർബന്ധമാണ്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ആദ്യതവണ ബേസിക് പ്രീമിയം തുകയുടെ മൂന്നിരട്ടിയോ 5000 രൂപയോ ആണ് നൽകുക. തുടർന്നും നിയമലംഘനം ആവർത്തിച്ചാൽ 10000 രൂപയോ ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്ന് ഇരട്ടിയോ വരെ ഫൈൻ അടക്കേണ്ടി വരും.
English Summary
Vehicles plying the roads without insurance are set to face serious trouble. It is not just the police and the Motor Vehicles Department that will take action; toll plazas, too, will now penalize uninsured vehicles. A new system is being introduced that will ensure vehicles operating without valid insurance are caught at toll plazas.