Flydubai Pilot Attack: ഫ്‌ളൈദുബായ് ആക്രമണം; യുഎഇയില്‍ നിന്ന് വിവരങ്ങള്‍ തേടി എന്‍ഐഎ

Flydubai Pilot Attack Case NIA Seeks to Question UAE-Based Individuals: യുഎഇ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക അപേക്ഷ നല്‍കിയതായി എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ രാകേഷ് അഗര്‍വാള്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ചില രേഖകളുടെ പകര്‍പ്പുകളും യുഎഇയിലുള്ള വ്യക്തികളെ ചോദ്യം ചെയ്യാനുള്ള അനുമതിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎഇയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Flydubai Pilot Attack: ഫ്‌ളൈദുബായ് ആക്രമണം; യുഎഇയില്‍ നിന്ന് വിവരങ്ങള്‍ തേടി എന്‍ഐഎ

ഫ്‌ളൈദുബായ്

Published: 

21 Nov 2026 | 06:29 AM

ന്യൂഡല്‍ഹി: ഫ്‌ളൈദുബായ് വിമാനത്തിലെ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം വിപുലീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സംഭവത്തില്‍ പ്രതിയായ ഒമാന്‍ സ്വദേശിയായ സഹപൈലറ്റിന് ഇന്ത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇയില്‍ ചിലരെ ചോദ്യം ചെയ്യാനും പ്രധാനപ്പെട്ട രേഖകള്‍ ശേഖരിക്കാനും എന്‍ഐഎ അനുമതി തേടിയിട്ടുണ്ട്.

യുഎഇ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക അപേക്ഷ നല്‍കിയതായി എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ രാകേഷ് അഗര്‍വാള്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ചില രേഖകളുടെ പകര്‍പ്പുകളും യുഎഇയിലുള്ള വ്യക്തികളെ ചോദ്യം ചെയ്യാനുള്ള അനുമതിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎഇയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സഹപൈലറ്റിന്റെ ബന്ധങ്ങള്‍ നിരീക്ഷണത്തില്‍

വിമാനത്തിലെ സഹപൈലറ്റ് ഓസ്ട്രേലിയയിലോ യുകെയിലോ പഠിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പഠനകാലത്തും മറ്റ് സാഹചര്യങ്ങളിലും ഇയാള്‍ ആരുമായൊക്കെ ബന്ധം പുലര്‍ത്തിയിരുന്നു, സുഹൃദ്വലയത്തില്‍ സംശയാസ്പദമായ വ്യക്തികളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

സഹപൈലറ്റിന് ഇന്ത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. യുഎഇയില്‍നിന്ന് ആവശ്യപ്പെട്ട വിവരങ്ങളും രേഖകളും ലഭിച്ചാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും എന്‍ഐഎ മേധാവി പറഞ്ഞു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്റ്റംബര്‍ 30ന് ആക്രമണം

2026 സെപ്റ്റംബര്‍ 30നാണ് ഫ്‌ളൈദുബായ് വിമാനത്തില്‍ നാടകീയമായ സംഭവമുണ്ടായത്. ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പുറപ്പെട്ട എഫ്ഡി 1073 വിമാനത്തില്‍ വെച്ചാണ് ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

Also Read: Middle East Tensions: പശ്ചിമേഷ്യന്‍ സംഘര്‍ഷം; ജിദ്ദയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

വിമാനം റാഞ്ചുകയോ തകര്‍ക്കുകയോ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തില്‍ ക്യാപ്റ്റന് ഗുരുതരമായി പരിക്കേറ്റു. വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാര്‍ സാഹചര്യം നിയന്ത്രിച്ച് സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കി.

174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സൗദി അറേബ്യന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ വെച്ച് സഹപൈലറ്റിനെ അറസ്റ്റ് ചെയ്തു. സൗദി-ജോര്‍ദാന്‍ അതിര്‍ത്തിക്ക് സമീപമുള്ള സൗദി വ്യോമാതിര്‍ത്തിയിലായിരുന്നു ആക്രമണം നടന്നത്.

ഭീകരവിരുദ്ധ നിയമപ്രകാരം കേസ്

സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും മറ്റ് ബന്ധങ്ങളും കണ്ടെത്തുന്നതിനായി ഒക്ടോബറിലാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ ഒമ്പതിന് തയാറാക്കിയ എഫ്ഐആറില്‍ ഒമാന്‍ സ്വദേശിയായ സഹപൈലറ്റിനെയാണ് പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

2016ലെ വിമാന റാഞ്ചല്‍ വിരുദ്ധ നിയമത്തിലെ മൂന്നാം വകുപ്പും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യുഎപിഎ) വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ ഉള്‍പ്പെടുന്ന യുഎപിഎയിലെ 16-ാം വകുപ്പും ഇതില്‍ ഉള്‍പ്പെടുന്നു.

English Summary

The National Investigation Agency (NIA) has sought permission from UAE authorities to question certain individuals and obtain documents in connection with the attack on Flydubai captain Smit Machchhar. The investigation is also examining the Oman-based co-pilot’s possible links to India and other countries.

Loading...
Unable to load recommendations.
Follow Us
Related Stories
PM Modi: സ്വർണം വാങ്ങരുതെന്ന തന്റെ അഭ്യർത്ഥന ജനങ്ങൾ കേട്ടു, സ്വർണ വില കുറഞ്ഞു; പ്രശംസയുമായി പ്രധാനമന്ത്രി
Sabarimala: വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, അനുമതി നൽകി കേന്ദ്ര സർക്കാർ
വീണ്ടും നുഴഞ്ഞുകയറ്റം? അതിർത്തി കടന്ന് കശ്മീരിലെത്തിയ പാക് യുവാവ് പിടിയിൽ; മൊഴിയിൽ വൈരുദ്ധ്യം
നികുതി ഇളവുകൾ നൽകിയിട്ടും ശമ്പളവും ജോലിയും കൂട്ടിയില്ലേ? കമ്പനികളോട് പ്രധാനമന്ത്രി മോദിയുടെ ചോദ്യം
ഖാലിസ്ഥാൻ തീവ്രവാദിയെ വധിക്കാൻ ഗൂഡാലോചന; ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് അമേരിക്കയിൽ 19 വർഷം തടവ്
ഉള്ളിൽ ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ നോട്ടുകൾ; 40 ലക്ഷം നഷ്ടപ്പെട്ട വ്യാപാരി തട്ടിപ്പുകാരെ പൂട്ടിയത് സിനിമാ സ്റ്റൈലിൽ
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി