Ethanol Car: ലിറ്ററിന് 25 രൂപയ്ക്ക് ഇന്ധനം! എഥനോൾ കാറുകൾ അടുത്ത മാസമെത്തും
100% എഥനോളിൽ ഓടുന്ന ഈ വാഹനം ഉപയോഗിക്കുമ്പോൾ ഓട്ടച്ചെലവ് പെട്രോൾ ലിറ്ററിന് 25 രൂപ നിരക്കിൽ ലഭിക്കുന്നതിന് തുല്യമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്നതിനൊപ്പം, വാഹനം ഓടുമ്പോൾ തന്നെ 60% വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യൂവൽ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

Nitin Gadkari
രാജ്യത്തെ ഇന്ധനച്ചെലവിൽ വൻ വിപ്ലവത്തിന് വഴിയൊരുക്കിക്കൊണ്ട്, 00 ശതമാനം ഇഥനോളിൽ പ്രവർത്തിക്കുന്ന പുതിയ കാർ അടുത്ത മാസം പുറത്തിറങ്ങുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടൊയോറ്റയുടെ ജനപ്രിയ മോഡലായ ഇനോവയുടെ പ്രൊഡക്ഷൻ ഫ്ലെക്സ്-ഫ്യൂവൽ വേരിയന്റാണ് ഒക്ടോബറിൽ അവതരിപ്പിക്കുന്നത്. രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം.
25 രൂപയ്ക്ക് ഇന്ധനം
100% എഥനോളിൽ ഓടുന്ന ഈ വാഹനം ഉപയോഗിക്കുമ്പോൾ ഓട്ടച്ചെലവ് പെട്രോൾ ലിറ്ററിന് 25 രൂപ നിരക്കിൽ ലഭിക്കുന്നതിന് തുല്യമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്നതിനൊപ്പം, വാഹനം ഓടുമ്പോൾ തന്നെ 60% വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യൂവൽ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
എഞ്ചിന് തകരാറുണ്ടാക്കുമോ?
എഥനോൾ ഇന്ധനം ഉപയോഗിക്കുന്നത് എഞ്ചിന് തകരാറുണ്ടാക്കുമെന്ന വിമർശനം ശക്തമാണ്. എന്നാൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, ലോകമെമ്പാടുമായി 19 രാജ്യങ്ങളിൽ ഇത് വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: തീരുമാനങ്ങൾ ഏകകണ്ഠമായി മാത്രം, നിർണായക യോഗം ചേർന്ന് ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരും
എഥനോള്‍ പ്രത്യേകതകള്‍
എഥനോളിന് പെട്രോളിനേക്കാൾ വില കുറവാണെന്ന് മാത്രമല്ല, ഫ്ലെക്സ്-ഹൈബ്രിഡ് എഞ്ചിനുകൾ ഓടുമ്പോൾ 40 ശതമാനത്തോളം വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിക്കുന്നതിനാൽ ഇന്ധനക്ഷമത വളരെ കൂടുതലായിരിക്കും. പെട്രോളിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, കരിമ്പ്, ധാന്യങ്ങൾ എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇഥനോൾ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യൻ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും. പരിസ്ഥിതി സൗഹൃദമായ ഫ്ലെക്സ്-ഫ്യൂവൽ സാങ്കേതികവിദ്യ കാർബൺ വലിയ തോതിൽ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഥനോള്‍ ഇന്ധന ഇന്നോവ കാര്‍
ഒക്ടോബറിൽ ടൊയോട്ട എഥനോള്‍ ഇന്ധന ഇന്നോവ കാര്‍ പുറത്തിറക്കുകയാണ്. ഇ-20 മുതല്‍ പൂര്‍ണമായും എഥനോള്‍ ഇന്ധനം വരെ ഉപയോഗിക്കാന്‍ സാധിക്കും വിധമുള്ള എഞ്ചിനാണ് ഈ കാറിലുണ്ടാകുക. ലഭ്യമായ ഇന്ധനം ഏതാണോ അത് ഉപയോഗിക്കാനും സാധിക്കുന്നതായിരിക്കും. രാജ്യത്തെ ആദ്യ ഫ്‌ളക്‌സ് ഫ്യുവല്‍ പാസഞ്ചര്‍ കാര്‍ കഴിഞ്ഞ ജൂണില്‍ മാരുതി സുസുകി പുറത്തിറക്കിയിരുന്നു.
English Summary:
Union Road Transport and Highways Minister Nitin Gadkari has said that a 100% ethanol-powered car is expected to be launched in October, eliminating the need for petrol. He said the vehicle’s running cost could be equivalent to using petrol priced at around Rs 25 per litre.