FASTag: ഇനി പോക്കറ്റ് കീറില്ല; ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കുള്ള പിഴ കുറച്ചു
Penalty for not having valid FASTag reduced: ടോള്‍ പിരിവ് സംവിധാനങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് ഈ നീക്കം. ഇതോടെ, ടോള്‍ പിരിവ് ഏജന്‍സികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടി വരും

ഫാസ്ടാഗ്
വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലാത്തവരില്‍ നിന്നും, അസാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന പിഴ തുക കുറയ്ക്കാന്‍ തീരുമാനം. ഇത്തരക്കാരില്‍ നിന്നും നേരത്തെ ഇരട്ടി ടോള്‍ ചാര്‍ജായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നവംബര്‍ പതിനഞ്ച് മുതല്‍ യുപിഐ ഉപയോഗിച്ച് ടോള്‍ നിരക്കിന്റെ 1.25 അടച്ചാല്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഈ തീരുമാനം. നിലവില്‍ ടോള്‍ പിരിവിന്റെ ഏകദേശം 98 ശതമാനവും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്. എന്നാല്‍ സാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നിട്ടും, ടോള്‍ പിരിവ് കേന്ദ്രത്തിലെ സാങ്കേതിക പ്രശ്‌നം മൂലം ടോള്‍ അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പണമടയ്ക്കാതെ തന്നെ അത്തരം യാത്രക്കാരെ ടോള്‍ പ്ലാസ കടക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ടോള്‍ പിരിവ് സംവിധാനങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് ഈ നീക്കം. ഇതോടെ, ടോള്‍ പിരിവ് ഏജന്‍സികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടി വരും. അതായത് ഫാസ്ടാഗ് വഴി 100 രൂപയാണ് അടയ്‌ക്കേണ്ടതെങ്കില്‍, ഫാസ്ടാഗ് ഇല്ലെങ്കില്‍ നേരിട്ട് 200 രൂപ നല്‍കണം. യുപിഐ വഴിയാണെങ്കില്‍ 125 രൂപ അടച്ചാല്‍ മതി. അതായത് 75 രൂപ ലാഭം.
ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുക, ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ട്. തിരക്ക് കുറയ്ക്കാനും ടോൾ പിരിവ് കൂടുതൽ സുഗമമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
A press release by Ministry of Road Transport and Highways reads, “In a significant step to incentivize digital payments and eliminate cash transactions at the user fee plazas on National Highways for Non-FASTag users, the Government of India has amended National Highways Fee… pic.twitter.com/0SIcFonvCl
— Press Trust of India (@PTI_News) October 4, 2025