Gun Accident: സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അരയിലെ തോക്ക് പൊട്ടി; യുവാവിന് ദാരുണാന്ത്യം

Man Dies In Gun Accident: അരയിൽ വച്ചിരുന്ന തോക്ക് പൊട്ടി യുവാവിന് മരണം. സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അബദ്ധത്തിലാണ് തോക്ക് പൊട്ടിയത്.

Gun Accident: സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അരയിലെ തോക്ക് പൊട്ടി; യുവാവിന് ദാരുണാന്ത്യം

തോക്ക് അപകടം

Published: 

31 Dec 2025 | 03:01 PM

സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അരയിലെ തോക്ക് പൊട്ടി യുവാവിന് ദാരുണാന്ത്യം. വീട്ടിലെ സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പഞ്ചാബിലെ ഫിറോസ്പൂറിലാണ് സംഭവം. ഈ മാസം 29ന് ധാനി സുച്ചാ സിംഗ് ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു അപകടം നടന്നത്. വിദേശത്തുനിന്ന് ഈയിടെ നാട്ടിലെത്തിയ ഹർപിന്ദർ സിംഗ് (സോനു) എന്ന 30കാരനാണ് മരിച്ചത്. ബന്ധുവിനോടൊപ്പം സോഫയിൽ സംസാരിച്ചിരിക്കുകയായിരുന്നു ഇയാൾ. സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിൻടെ അരയിൽ തിരുകിയിരുന്ന പിസ്റ്റളിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർക്കപ്പെടുകയായിരുന്നു. ലോഡഡ് പിസ്റ്റളിൽ നിന്ന് വെടിപൊട്ടി വെടിയുണ്ട വയറ്റിൽ തുളച്ചുകയറി. ഉടൻ തന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ സമീപത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാൽ വിദഗ്ദ ചികിത്സയ്ക്കായി ബതിന്ദയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹർപിന്ദർ സിംഗ് മരണപ്പെടുകയായിരുന്നു.

Also Read: Malayali Priest Arrest: മഹാരാഷ്ട്രയിൽ ക്രിസ്മസ് പ്രാർഥനക്കിടെ മലയാളി വൈദികനും ഭാര്യയും ഉൾപ്പടെ 6 പേർ അറസ്റ്റിൽ

വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഹർപിന്ദർ സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതും പെട്ടെന്ന് വെടിയേറ്റ് വീഴാൻ തുടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടൻ തന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ താങ്ങിയെടുത്ത് മുറിക്ക് പുറത്തേക്ക് കൊണ്ടുപോവുകയാണ്. സംഭവത്തിൽ ഹർപിന്ദറിന്റെ പിതാവ് ദർശൻ സിംഗിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഈ മാസം 30ന് നടന്ന സംസ്കാര ചടങ്ങിൽ ഗ്രാമവാസികളും ആം ആദ്മി പാർട്ടി നേതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. രണ്ട് വയസുകാരിയുടെ പിതാവ് കൂടിയാണ് ഹർപിന്ദർ.

വിഡിയോ കാണാം

Related Stories
കൂൺ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കണം? ഇല്ലെങ്കിൽ...
ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന രാജ്യങ്ങൾ
പെട്ടെന്ന് സ്ട്രെസ് കുറയ്ക്കണോ? അതിനും വഴിയുണ്ട്
ലിപ്സ്റ്റിക് പ്രേമികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ
അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി