AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Viral Video: പിഞ്ചുകുഞ്ഞിന് സിഗരറ്റും ബിയറും നൽകി യുവാവ്; വീഡിയോ വൈറൽ

Shocking Viral Video: തമാശയ്ക്കോ അല്ലെങ്കിൽ വൈറലാകാനോ വേണ്ടി ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ യുവാവിനെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Viral Video: പിഞ്ചുകുഞ്ഞിന് സിഗരറ്റും ബിയറും നൽകി യുവാവ്; വീഡിയോ വൈറൽ
Viral VideoImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 19 Feb 2026 | 03:09 PM

ഒരേസമയം ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന നിരവധി വീഡിയോ നമ്മൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ ഇന്നിതാ ഏതൊരാളെയും അസ്വസ്ഥമാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിയുന്നത്. ഒരു യുവാവ് തൻ്റെ അരികിൽ നിന്നിരുന്ന കുട്ടിയുടെ കൈയ്യിലേക്ക് ബിയറും സിഗരറ്റും കൊടുക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. കുട്ടിക്ക് ബിയർ നൽകുകയും സിഗരറ്റ് വലിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന യുവാവിൻ്റെ ഈ പ്രവൃത്തിയെ അതിക്രൂരമായാണ് സമൂഹ മാധ്യങ്ങളിൽ വിലയിരുത്തുന്നത്.

ALSO READ: നോട്ടുമഴ കണ്ടിട്ടുണ്ടോ? വധുവിനെ നോട്ടുകൾ കൊണ്ട് മൂടി വരൻ്റെ കുടുംബം, ഇത് വേറെ ലെവൽ

തമാശയ്ക്കോ അല്ലെങ്കിൽ വൈറലാകാനോ വേണ്ടി ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ യുവാവിനെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ദിവ്യ ഗണ്ടോയ്‌റ ടണ്ടൻ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ബൈക്കിൽ ഇരിക്കുന്ന ഒരാൾ ഒരു കൊച്ചുകുട്ടിക്ക് ബിയർ ക്യാനും സിഗരറ്റും കൈമാറുന്നത് കാണാം. തുടർന്ന് കുട്ടി ബിയർ ക്യാനിൽ നിന്ന് കുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതും ക്ലിപ്പിൽ കാണാം. സി​ഗരറ്റ് വലിച്ച ശേഷം കുട്ടി ചുമയ്ക്കുന്നതും കാണാം. രാജസ്ഥാൻ പോലീസിൻ്റെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. “കുട്ടികൾ സോഷ്യൽ മീഡിയയ്‌ക്കോ വിനോദത്തിനോ ഉള്ള ഉപകരണങ്ങളല്ല. പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നത് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല” എന്നും അവർ കൂട്ടിച്ചേർത്തു.

Follow Us