VIDEO: ‘തായ്മാമൻ ജോസഫ് വിജയ്’; നവജാത ശിശുക്കൾക്കുള്ള സ്വർണ്ണ മോതിര വിതരണത്തിന് മധുരയിൽ തുടക്കം

TN CM Vijay Launches Mega Scheme Thaaimaman Thanga Mothiram: ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്കായി സംസ്ഥാനത്ത് ഒട്ടാകെയുള്ള 107 കേന്ദ്രങ്ങൾ വഴി ദിവസവും 100 പേർക്ക് എന്ന കണക്കിലാണ് മോതിരങ്ങൾ വിതരണം ചെയ്യുക. എന്നാൽ ഇനി ജനിക്കുന്ന കുട്ടികൾക്ക് ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രികളിൽ നിന്ന് തന്നെ പ്രത്യേേക സീരിയൽ നമ്പറിലുള്ള മോതിരങ്ങൾ നേരിട്ട് നൽകും

VIDEO: ‘തായ്മാമൻ ജോസഫ് വിജയ്’; നവജാത ശിശുക്കൾക്കുള്ള സ്വർണ്ണ മോതിര വിതരണത്തിന് മധുരയിൽ തുടക്കം

'തായ്മമൻ തങ്ക മോതിരം’ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

Edited By: 

Arun Nair | Updated On: 28 Sep 2026 | 03:40 PM

ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരുഗ്രാം സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ്മമൻ തങ്ക മോതിരം’ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്. മധുര ഗവൺമെൻ്റ് രാജാജി ആശുപത്രിയിൽ നടന്ന ചടങ്ങിൽ നവജാത ശിശുക്കളെ കയ്യിലെടുത്ത് മുഖ്യമന്ത്രി തന്നെ ആദ്യ മോതിരങ്ങൾ സമ്മാനിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ വിജയുടെ ടി.വി.കെ നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ വമ്പൻ പദ്ധതിക്കായി 755.83 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്.

മാതൃത്വത്തെ ആദരിക്കുക കൂടുതൽ ആളുകളെ സർക്കാർ ആശുപത്രികളിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 1.28 ലക്ഷം സ്വർണ മോതിരങ്ങൾ പദ്ധതിക്കായി സർക്കാർ ഇതിനോടകം തന്നെ വാങ്ങിയിട്ടുണ്ട്. 2026 ജൂൺ 22-നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായി സ്വർണ മോതിരം ലഭിക്കുക. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ, ഗർഭിണികൾക്കായുള്ള സർക്കാർ ട്രാക്കിംഗ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തുട്ടുള്ള അമ്മമാരെയാണ് പദ്ധതിയിൽ പരിഗണിക്കുക. ജനികുന്ന ഒരോ കുഞ്ഞിനും ഒരു സഹോദരനെ പോലെ മുഖ്യമന്ത്രി വിജയ് നൽകുന്ന സ്നേഹവും സുരക്ഷയുമാണ് പദ്ധതിയിലൂടെ കൈമാറുന്നത് എന്ന് മന്ത്രി അരുൺ രാജ് പറഞ്ഞൂ.

Also Read: Chennai Metro: പൂന്തമല്ലി – വടപളനി യാത്ര ഇനി മെട്രോയിൽ; ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം

ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്കായി സംസ്ഥാനത്ത് ഒട്ടാകെയുള്ള 107 കേന്ദ്രങ്ങൾ വഴി ദിവസവും 100 പേർക്ക് എന്ന കണക്കിലാണ് മോതിരങ്ങൾ വിതരണം ചെയ്യുക. എന്നാൽ ഇനി ജനിക്കുന്ന കുട്ടികൾക്ക് ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രികളിൽ നിന്ന് തന്നെ പ്രത്യേേക സീരിയൽ നമ്പറിലുള്ള മോതിരങ്ങൾ നേരിട്ട് നൽകും.

വീഡിയോ

അതേസമയയം പദ്ധതിക്കെതിരെ ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. മരുന്നുകൾ വാങ്ങാനായി രൂപീകരിച്ച മെഡിക്കൽ സർവീസസ് കോർപ്പറേഷനെ സ്വർണ്ണം വാങ്ങാൻ എൽപ്പിച്ചു എന്നതാണ് പ്രധാന വിമർശനം. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടുമ്പോൾ ഈ സൗജന്യംകൊണ്ട് കാര്യമില്ലെന്ന് ഡി,എം.കെ നേതാവ് ഇളങ്കോവൻ കുറ്റപ്പെടുത്തി. എന്നാൽ കൃത്യമായ നിയമോപദേശം തേടിയാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് ടി.വി,കെ വിശദീകരിച്ചു. ഇതിനിടെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണം ആശുപത്രിയിൽ സൂക്ഷിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അതിനാൽ വിതരണം ബാങ്കുകൾ വഴിയാക്കണെമെന്നും ഡോക്ടർമാരുടെ സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary

Tamil Nadu CM Vijay launched a scheme offering 1-gram gold rings to babies born in government hospitals. The initiative aims to boost institutional deliveries, despite opposition criticism and doctors’ security concerns.

Loading...
Unable to load recommendations.
Follow Us
Related Stories
സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; യു.പി.ഐ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരും
ജീവിതം സംസ്കാരത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സമർപ്പിച്ച വ്യക്തിത്വം- പ്രധാനമന്ത്രി
Chennai Metro: പൂന്തമല്ലി – വടപളനി യാത്ര ഇനി മെട്രോയിൽ; ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം
Mumbai-Bengaluru Train: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിൻ; യാത്രയ്ക്കിടെ സന്ദർശിക്കാം ഈ 6 ഇടങ്ങൾ
Viral Video: ഒരു ക്വാർട്ടർ വോട്ക ഫിനിഷ്ഡ്; അടിച്ചു പൂസായി വൈൻ ഷോപ്പിൽ തന്നെ കിടന്നുറങ്ങി ഗർഭിണിയായ കുരങ്ങ്!
ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് കുടുംബം
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
ദോശ കല്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ എന്ത് ചെയ്യാം? വഴികളിതാ
എണ്ണ വേണ്ട! പപ്പടം വറുതെടുക്കാൻ വഴികൾ വേറെയുണ്ട്
മീനും ഇറച്ചിയും എത്ര തവണ വെള്ളത്തിൽ കഴുകണം?
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി