Operation Sindoor: ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; മസൂദ് അസർ എന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ

Who Is Masood Azhar: മസൂദ് അസറിൻ്റെ കുടുംബാംഗങ്ങളും സഹായികളും ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടെന്നതാണ് നിലവിലെ പ്രധാനപ്പെട്ട വാർത്ത. ആരാണ് മസൂദ് അസർ എന്നറിയാമോ? 2001 മുതൽ ഇന്ത്യയിലുണ്ടായിട്ടുള്ള ഭീകരാക്രമണങ്ങളുടെയൊക്കെ മാസ്റ്റർ ബ്രെയിൻ ആണ് മസൂദ്.

Operation Sindoor: ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; മസൂദ് അസർ എന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ

മസൂദ് അസർ

Published: 

07 May 2025 22:36 PM

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ പെട്ടതായിരുന്നു മസൂദ് അസറിൻ്റെ കുടുംബാംഗങ്ങൾ. സഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ കുടുംബത്തിലെ 10 പേരും നാല് സഹായികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു എന്നാണ് മസൂദ് പറഞ്ഞത്. ആ എണ്ണം ശരിയാണെങ്കിലും അല്ലെങ്കിലും ഇവർ പ്രധാനികളാവുന്നതിന് ഒരു കാരണമുണ്ട്. ആ കാരണമാണ് മസൂദ് അസർ.

ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളൊക്കെ അടവച്ച് വിരിയിക്കുന്ന സൂത്രധാരനാണ് മുഹമ്മദ് മസൂദ് അസർ ആൽവി. പാക് അധിനിവേശ കശ്മീർ അടിസ്ഥാനമാക്കിയുള്ള ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സ്ഥാപകനായ മസൂദ് അസർ ഇന്ത്യയുടെ സമാധാനം തകർക്കാൻ ശപഥം ചെയ്ത വ്യക്തിയാണ്. ഇന്ത്യക്കെതിരെ പരസ്യമായി സംസാരിച്ച് വെറുപ്പ് ഇളക്കിവിടുകയും അതുവഴി വിശുദ്ധയുദ്ധം (ജിഹാദ്) എന്ന കെണിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയുമാണ് അസറിൻ്റെ പ്രവർത്തനരീതി. ബ്രിട്ടണിലേക്ക് ജിഹാദ് കൊണ്ടുവന്നയാളെന്നാണ് ബിബിസി മസൂദ് അസറിനെ വിശേഷിപ്പിച്ചത്. യുണൈറ്റഡ് നേഷൻസിൻ്റെ സെക്യൂരിറ്റി കൗൺസിലിൽ അസർ രാജ്യാന്തര ഭീകരവാദിയാണ്. 1993ൽ ഹർകതുൽ അൻസാർ എന്ന ഭീകരസംഘടന സ്ഥാപിച്ച അസർ 2000ലാണ് ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്.

പാകിസ്താനിലെ പഞ്ചാബിൽ 1968 ജൂലായ് 10നാണ് അസർ ജനിച്ചത്. ഉസാമ ബിൻ ലാദൻ, മുല്ല ഉമർ തുടങ്ങിയവരുമായി ബന്ധപ്പമുണ്ടായിരുന്ന ഭീകരസംഘടനയായ ഹർക്കതുൽ അൻസാർ ആയിരുന്നു അസറിൻ്റെ ആദ്യ തട്ടകം. ഇതിൻ്റെ നേതാവായ അസർ സംഘടനയിലേക്ക് പണം കണ്ടെത്താനും ആളെക്കൂട്ടാനും ഇംഗ്ലണ്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. യമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അസറിന് ചില സഹായങ്ങളും ലഭിച്ചു.

1994ൽ ശ്രീനഗറിൽ എത്തിയ അസറിനെ ഇന്ത്യ തടവിലാക്കി. 1995ൽ അസറിനെ മോചിപ്പിക്കാൻ അൽ ഫറാൻ എന്ന ഭീകരസംഘടന വിദേശ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടുപോയെങ്കിലും ശ്രമം പരാജയപ്പെട്ടു. 1999ലാണ് അസർ ഇന്ത്യയുടെ തടവിൽ നിന്ന് രക്ഷപ്പെടുന്നത്. താലിബാനുമായി ബന്ധമുള്ള ചിലർ ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയപ്പോൾ ബന്ദികളെ മോചിപ്പിക്കുന്നതിനായി അസറിനെ ഇന്ത്യക്ക് മോചിപ്പിക്കേണ്ടിവന്നു. പിന്നാലെ കറാച്ചിയിൽ നടന്ന ഒരു യോഗത്തിൽ, ‘ഇന്ത്യയെ നശിപ്പിക്കുന്നത് വരെ നമ്മൾ വിശ്രമിക്കരുത്’ എന്നായിരുന്നു.

Also Read: Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന

2001ലാണ് മസൂദ് അസറിൻ്റെ ജയ്ഷെ മുഹമ്മദ് ഇന്ത്യക്കെതിരെ ആദ്യ ആക്രമണം നടത്തുന്നത്. ഡിസംബർ 13ന് പാർലമെൻ്റിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഭീകരർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. അതേ മാസം മസൂദിനെ പാകിസ്താൻ അറസ്റ്റ് ചെയ്തെങ്കിലും അടുത്ത വർഷം ഡിസംബറിൽ മോചിപ്പിച്ചു. പിന്നീട് 2008ലെ മുംബൈ ആക്രമണം, 2016ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയൊക്കെ നടന്നത് മസൂദ് അസറിൻ്റെ മേൽനോട്ടത്തിലായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ