AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന

Jaish e-Mohammad chief Masood Azhar: സഹോദരി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. തൻ്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി ജെയ്‌ഷെ മുഹമ്മദ് സ്ഥാപതനായ മസൂദ് അസർ അവകാശപ്പെട്ടതായാണ് റിപ്പോർട്ട്.

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന
Jaish E Mohammad Chief Masood AzharImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 07 May 2025 12:36 PM

പാകിസ്ഥാനെതിരായ ഇന്ത്യയുടെ തിരച്ചടിയിൽ ജെയ്‌ഷെ മുഹമ്മദ് (Jaish e-Mohammad) സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ (Masood Azhar) കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. ഇന്ത്യൻ സൈന്യം ബഹവൽപൂരിൽ നടത്തിയ ആക്രമണത്തിലാണ് കുടുംബാം​ഗങ്ങൾ കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സഹോദരി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. തൻ്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി ജെയ്‌ഷെ മുഹമ്മദ് സ്ഥാപതനായ മസൂദ് അസർ അവകാശപ്പെട്ടതായാണ് റിപ്പോർട്ട്.

പുലർച്ചെ 1.44ന് നടന്ന ആക്രമണത്തിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്‌ഷെ, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യ തിരിച്ചടി നൽകിയത്. പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ നടത്തിയ പഹൽ​ഗാം ആക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’.

കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ അഞ്ച് കുട്ടികൾ എന്നിവരും ഉൾപ്പെടുന്നതായി ജെയ്‌ഷെ മുഹമ്മദ് മേധാവിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ആക്രമണങ്ങളിൽ അസറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ആക്രമണം നടത്താനായി ബഹവൽപൂരിനെ ഇന്ത്യ ലക്ഷ്യം വച്ചത് വളരെ തന്ത്രപ്രധാനമായ ഒരു തീരുമാനമായിരുന്നു. പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണിത്. ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നന്ന ബഹവൽപൂർ, ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ പ്രധാന കേന്ദ്രം പ്രവർത്തിക്കുന്നിടമാണ്.

Updating…