Organ Transporting: അവയവങ്ങൾ കൊണ്ടുപോകുന്നത് ഇനി അത്ര എളുപ്പമല്ല; മാർഗനിർദേശവുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

Organ Transporting Guidelines: അവയവങ്ങളുമായി പോകുന്ന വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണന നൽകുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ്‌ ഇതിലുള്ളത്. ഇനിമുതൽ റൺവേവരെ ആംബുലൻസുകൾക്ക് പോകാൻ സാധിക്കും.

Organ Transporting: അവയവങ്ങൾ കൊണ്ടുപോകുന്നത് ഇനി അത്ര എളുപ്പമല്ല; മാർഗനിർദേശവുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

Organ Transplantation New Guidelines.

Published: 

05 Aug 2024 | 10:40 AM

ന്യൂഡൽഹി: അവയവമാറ്റ ശസ്ത്രക്രിയക്കായി (Organ Transplantation) അവയവങ്ങൾ കൊണ്ടുപോകുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം (Central Government) ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ചു. അവയവങ്ങളുമായി പോകുന്ന വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണന നൽകുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ്‌ ഇതിലുള്ളത്. ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റം പരമാവധിയാക്കാനും കൈമാറ്റശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകാനും കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി അപൂർവ ചന്ദ്ര ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

കേന്ദ്രം പുറപ്പെടുവിച്ച മാർ​ഗനിർദ്ദേശങ്ങൾ എന്തെല്ലാം?

അവയവങ്ങൾ വിമാനമാർഗം കൊണ്ടുപോകാൻ ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണന നൽകാൻ എയർ ട്രാഫിക് കൺട്രോളിനോട് വിമാനക്കമ്പനികൾക്ക് അഭ്യർത്ഥിക്കാവുന്നതാണ്. ഇതിനായി മുൻനിര സീറ്റുകളും നൽകാം. മെഡിക്കൽ ഉദ്യോഗസ്ഥർക്ക് ചെക്ക്-ഇൻ വൈകി ചെയ്യാം. എന്നാൽ ലക്ഷ്യസ്ഥാനത്തുള്ള വിമാനത്താവളത്തെ വിവരമറിയിക്കണം. വിമാനത്തിൽ അവയവമുണ്ടെന്ന് ഫ്ളൈറ്റ് ക്യാപ്റ്റനും അറിയിപ്പും നൽകാവുന്നതാണ്. അവയവം കൊണ്ടുപോകാൻ മെഡിക്കൽ ഉദ്യോഗസ്ഥരെ സഹായിക്കാൻ ട്രോളികൾ എയർലൈൻ ക്രൂ ക്രമീകരിക്കേണ്ടതാണ്. റൺവേവരെ ആംബുലൻസുകൾക്ക് പോകാൻ സാധിക്കും. അതിനായി വിമാനത്താവള ഉദ്യോഗസ്ഥർ സൗകര്യം ഒരുക്കണം.

ALSO READ: ലൗ ജിഹാദ് കേസുകളില്‍ ജീവപര്യന്തം ശിക്ഷ നല്‍കുന്ന നിയമം നടപ്പാക്കും: ഹിമന്ത ബിശ്വ ശര്‍മ

അവയവം കൊണ്ടുപോകുന്നതിന് തടസ്സങ്ങളില്ലാത്ത ഹരിത ഇടനാഴി രൂപപ്പെടുത്താനും മേൽനോട്ടം വഹിക്കാൻ ഒരു പോലീസ് ഓഫീസറെ നോഡൽ ഓഫീസറായി നിയമിക്കാനും നിർദേശത്തിൽ പറയുന്നു. ഹരിത ഇടനാഴി നിർണയിക്കുമ്പോൾ അധികാരപരിധി, സുരക്ഷാ ആശങ്കകൾ, അവയവദാനത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ട്രാഫിക് പോലീസിനെ ബോധവത്കരിക്കുകയും ചെയ്യണം. മെട്രോയിലൂടെ അവയവം കൈമാറുമ്പോൾ മെട്രോ ട്രാഫിക് കൺട്രോൾളാണ് ഇതിന് മുൻഗണന നൽകേണ്ടത്.

സുരക്ഷാ പരിശോധനകളിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഇതുസംബന്ധിച്ച് നേരത്തേ വിവരം അറിയിക്കണം. അവയവപ്പെട്ടി ശരിയായ സ്ഥാനത്തും കൃത്യതയിലും സൂക്ഷിക്കണം. ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യുക’ എന്ന ലേബലുമൊട്ടിക്കണം അവയവപ്പെട്ടിയിൽ ഉണ്ടായിരിക്കണം. കൂടാതെ ഇത് സീറ്റ് ബെൽറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്യണം.

റോഡ്, തീവണ്ടികൾ, കപ്പലുകൾ വഴിയുള്ള കൈമാറ്റത്തിനും ആരോ​ഗ്യ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു. നിതി ആയോഗ്, വിവിധ മന്ത്രാലയങ്ങൾ, ഈ രംഗത്തെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ചാണ് മാർഗനിർദേശം വികസിപ്പിച്ചിരിക്കുന്നതെന്ന് നാഷണൽ ഓർഗൻ ആൻ്റ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ (നോട്ടോ) ഡയറക്ടർ ഡോ. അനിൽ കുമാർ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ