അമ്പോ! ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ കോടികളുടെ നോട്ടുകെട്ടുകളും സ്വർണാഭരണങ്ങളും; എണ്ണാൻ മെഷീനെത്തിച്ച് വിജിലൻസ്

Bureaucrat Couple Caught with Cash, Gold, and Luxury Watches: രവീന്ദ്ര ദിവാകർ പറ്റ്നയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ വ്യക്തമായി. തൻ്റെയും ഭാര്യയുടെയും പേരിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ ഇയാൾ വാങ്ങിയിട്ടുണ്ട്. കൂടാതെ ഭാര്യയുടെയും പിതാവിൻ്റെയും പേരിൽ 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകളും സ്വന്തമാക്കിയിട്ടൂണ്ട്

അമ്പോ! ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ കോടികളുടെ നോട്ടുകെട്ടുകളും സ്വർണാഭരണങ്ങളും; എണ്ണാൻ മെഷീനെത്തിച്ച് വിജിലൻസ്

പ്രതീകാത്മക ചിത്രം

Published: 

30 Sep 2026 | 10:34 AM

പറ്റ്ന; ബിഹാറിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീടുകളിലും ഓഫീസുകളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കളും പണവും കണ്ടെത്തി. കണക്കിൽപ്പെടാത്ത ഒരുകൊടിയിലധികം രൂപ. സ്വർണാഭരണങ്ങൾ: ഭൂമിയുടെ ആധാരങ്ങൾ, ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാച്ചുകൾ എന്നിവയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പറ്റ്നയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ ദിവാകർ, ഭാര്യയും ദാനപ്പൂർ ജില്ലാ സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

ബിഹാർ വിജിലൻസ് ബ്യൂറോയുടെ പ്രത്യേക സംഘങ്ങൾ പറ്റ്നയിലെയും ബെഗുസരായിയിലെയും വിവിധ കേന്ദ്രങ്ങളിൽ ഒരേസമയത്ത് പരിശോധന നടത്തുകയായിരുന്നു. പണത്തിനും ആഭരണങ്ങൾക്കും പുറമെ സ്വത്തുക്കൾ, ബാങ്ക് അക്കൗണ്ടുകൾ മറ്റു നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. പിടിച്ചെടുത്ത നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക മെഷീനുകൾ എത്തിച്ചിരുന്നു. വിജിലൻസ് ഡി.ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്.

Also Read: ജമ്മു കശ്മീരിൽ സി.ഐ.എസ്.എഫ് ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു; നാല് പേർക്ക് ദാരുണാന്ത്യം

പറ്റ്നയിലെ വീടിന് പുറമെ ബെഗുസരായിയിലുള്ള ഇവരുടെ തറവാട്ട് വീടിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യമാണ് കണ്ടെത്തിയിരിക്കുന്നത്. പറ്റ്നയിലെ വീട്ടിൽ നിന്ന് മാത്രം 70 ലക്ഷം രൂപയും ആറ് ലക്ഷം രൂപ വിലവരുന്ന 48 ആഡംബര വാച്ചുകളുമാണ് പിടിച്ചെടുത്തത്. ഇതിന് പുരമെ ബെഗുസരായിയിലെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും വിജിലൻസ് സംഘം കണ്ടെടുത്തു. ഭൂമി വാങ്ങിയതിൻ്റെയും നിക്ഷേപങ്ങൾ നടത്തിയതിൻ്റെയും രേഖകൾ രണ്ടിടങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

രവീന്ദ്ര ദിവാകർ പറ്റ്നയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ വ്യക്തമായി. തൻ്റെയും ഭാര്യയുടെയും പേരിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ ഇയാൾ വാങ്ങിയിട്ടുണ്ട്. കൂടാതെ ഭാര്യയുടെയും പിതാവിൻ്റെയും പേരിൽ 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകളും സ്വന്തമാക്കിയിട്ടൂണ്ട്. റെയ്ഡിൽ കണ്ടെടുത്ത പണത്തിൻ്റെയും ആഭരനങ്ങളുടെയും കൃത്യമായ മൂല്യം അന്വേഷണം പൂർത്തിയ ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണം തെളിയിക്കപ്പെട്ടാൽ ഇവർക്കെതിരെ എഫ്.ഐ,ആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary

Bihar Vigilance Bureau raided a bureaucrat couple in Patna and Begusarai, seizing over Rs 1 crore in cash, gold jewellery, 48 luxury watches, and property documents linked to disproportionate assets.

Loading...
Unable to load recommendations.
Follow Us
Related Stories
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
6000mAh ബാറ്ററി, 64MP ക്യാമറ; HMD ​വൈബ് 2 പ്രോ 5G എത്തി
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ