പദ്മ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും, ആകാംക്ഷയിൽ സംസ്ഥാനങ്ങൾ
കേരളത്തിൽ നിന്നും നിരവധി പ്രതിഭകൾ ഇത്തവണയും പട്ടികയിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 45-ൽ അധികം പേർ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നാണ് വിവരം
ന്യൂഡൽഹി: റിപ്പബ്ലിക്ക്ദിനത്തിനോടനുബന്ധിച്ച് പദ്മപുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരത്തോടെയായിരിക്കും പ്രഖ്യാപനം. സമൂഹത്തിലെ താഴേ തട്ടിൽ ഇതുവരെ ആരാലും ശ്രദ്ധിക്കാതെ പോയ വൃക്തിത്വങ്ങളെ ഇത്തവണ അൺസംഗ് ഹീറോസ് വിഭാഗത്തിൽ പദ്മശ്രീ നൽകി ആദരിക്കും. ഇത്തരത്തിൽ 40-ൽ അധികം പേരാണ് പട്ടികയിൽ ഉള്ളതെന്നാണ് വിവിധ സോഴ്സുകളിൽ നിന്നായി ലഭിക്കുന്ന വിവരം.
അൺസങ് ഹീറോസ്
കേരളത്തിൽ നിന്നും നിരവധി പ്രതിഭകൾ ഇത്തവണയും പട്ടികയിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 45-ൽ അധികം പേർ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നാണ് വിവരം. പരിസ്ഥിതി സംരക്ഷണം വന വത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ആലപ്പുഴയിൽ നിന്നുള്ള കൊല്ലക്കയിൽ ദേവകി അമ്മക്കാണ് ഇത്തവണ അൺസംഗ് വിഭാഗത്തിൽ പദ്മശ്രീ പുരസ്കാരം എന്നാണ് സൂചന.
പത്മ അവാർഡുകൾ
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നാണ് പത്മ അവാർഡുകൾ. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ഇത് മൂന്ന് വിഭാഗങ്ങളിലായാണ് നൽകുന്നത്. അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് പത്മവിഭൂഷൺ, വിവിധ മേഖലയിലെ സേവനം അടിസ്ഥാനമാക്കി പത്മഭൂഷൺ, ഏതൊരു പ്രവർത്തന മേഖലയിലെയും വിശിഷ്ട സേവനത്തിനുള്ള പത്മശ്രീ എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ.
ജേതാക്കളെ തിരഞ്ഞെടുക്കുന്നത്
1954-ലാണ് പത്മ അവാർഡുകൾ ഏർപ്പെടുത്തിയത്. 1978, 1979, 1993 മുതൽ 1997 വരെയുള്ള വർഷങ്ങളിൽ ചില കാരണങ്ങളാൽ ഈ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല.
പത്മ അവാർഡ് കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഇത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് രൂപീകരിക്കുന്നത്. സർക്കാർ ജീവനക്കാർക്കും, ശാസ്ത്രജ്ഞർക്കും ഈ അവാർഡിന് അർഹതയില്ല. പുരസ്കാര ജേതാക്കൾക്ക് രാഷ്ട്രപതി ഒപ്പിട്ട സർട്ടിഫിക്കറ്റും പ്രത്യേകം തയ്യാറാക്കിയ പുരസ്കാര മെഡലും ലഭിക്കും.
അൺസംഗ് ഹീറോസ് ലിസ്റ്റിൽ
ഭഗവാൻദാസ് റായ്കർ (മധ്യപ്രദേശ്)
എൻ്റെ പ്രിയപ്പെട്ട ഡിൻഡ (മഹാരാഷ്ട്ര)
ബ്രിജ്‌ലാൽ ഭട്ട് (ജമ്മു കാശ്മീർ)
ചരൺ ഹെംബ്രാം (ഒഡീഷ)
ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്)
ഡോ. പത്മ ഗുർമെത് (ജമ്മു കാശ്മീർ)
കൊല്ലക്കയിൽ ദേവകി അമ്മ ജി (കേരളം)
മഹേന്ദ്ര കുമാർ മിശ്ര (ഒഡീഷ)
നരേഷ് ചന്ദ്ര ദേവ് വർമ (ത്രിപുര)
ഒതുവാർ തിരുത്തണി (തമിഴ്നാട്)
രഘുപത് സിംഗ് (ഉത്തർപ്രദേശ്)
രഘുവീർ ഖേദ്കർ (മഹാരാഷ്ട്ര)
രാജസ്ഥാൻപതി കാളിയപ്പ ഗൗണ്ടർ (തമിഴ്നാട്)
സാങ്യുസാങ് എസ്. പോംഗേനർ (നാഗാലാൻഡ്)
ശ്രീരംഗ് ദിയോബ ലാഡ് (മഹാരാഷ്ട്ര)
തിരുവാരൂർ ഭക്തവാസലം (തമിഴ്നാട്)
അങ്കെ ഗൗഡ (കർണാടക)
അർമിദ ഫെർണാണ്ടസ് (മഹാരാഷ്ട്ര)
ഡോ. ശ്യാം സുന്ദർ (ഉത്തർപ്രദേശ്)
ഗഫാറുദ്ദീൻ മേവതി (രാജസ്ഥാൻ)
ഖേം രാജ് സുന്ദരാൽ (ഹരിയാന)
മിർ ഹാജിഭായ് കസംബൈ (ഗുജറാത്ത്)
മോഹൻ നഗർ (മധ്യപ്രദേശ്)
നിലേഷ് മണ്ഡ്ലേവാല (ഗുജറാത്ത്)
ആർ & എസ് ഗോഡ്‌ബോലെ (ഛത്തീസ്ഗഡ്)
രാം റെഡ്ഡി മാമിഡി (തെലങ്കാന)
സിമാഞ്ചൽ പത്രോ (ഒഡീഷ)
സുരേഷ് ഹനഗ്വാഡി (കർണാടക)
ടെക്കി ഗുബിൻ (അരുണാചൽ പ്രദേശ്)
ഉനം ജാത്ര സിംഗ് (മണിപ്പൂർ)
ബുദ്രി താത്തി (ഛത്തീസ്ഗഢ്)
ഡോ. കുമാരസാമി തങ്കരാജ് (തെലങ്കാന)
ഡോ. പുനനിയമൂർത്തി നടേശൻ (തമിഴ്നാട്)
ഹെയ്ൽ വാർ (മേഘാലയ)
ഇന്ദർജിത് സിംഗ് സിദ്ധു (ചണ്ഡീഗഡ്)
കെ. പഞ്ജനിവേൽ (പുതുച്ചേരി)
കൈലാസ് ചന്ദ്ര പന്ത് (മധ്യപ്രദേശ്)
നൂറുദ്ദീൻ അഹമ്മദ് (അസം)
പൊക്കില ലെക്തെപി (അസം)
ആർ. കൃഷ്ണൻ (തമിഴ്നാട്)
എസ്.ജി. സുശീലമ്മ (കർണാടക)
ടാഗ റാം ഭിൽ (രാജസ്ഥാൻ)
വിശ്വ ബന്ധു (ബീഹാർ)
ധർമ്മി ലാൽ ചുനിലാൽ പാണ്ഡ്യ (ഗുജറാത്ത്)
ഷാഫി ഷൗക്ക് (ജമ്മു കശ്മീർ)