ചെങ്കോട്ടയെ വീണ്ടും ലക്ഷ്യവെച്ച് പാക് തീവ്രവാദ സംഘടനകൾ; ലഷ്കർ ഇ തൊയ്ബ ആക്രമണത്തിന് പദ്ധതിയിട്ടുയെന്ന് റിപ്പോർട്ട്

പാകിസ്താൻ്റെ തലസ്ഥാനമായ ഇസ്ലാമബാദിൽ ഫെബ്രുവരി ആറിന് നടന്ന ചാവേർ ആക്രമണത്തിന് പ്രതികാരം എന്ന പേരിലാണ ഡൽഹിയിൽ ആക്രമണം നടത്താൻ പാക് തീവ്രവാദ സംഘടന പദ്ധതിയിട്ടതെന്നാണ് സുരക്ഷ ഏജൻസിയെ ഉദ്ദരിച്ചുകൊണ്ടുള്ള റിപ്പോർട്ട്

ചെങ്കോട്ടയെ വീണ്ടും ലക്ഷ്യവെച്ച് പാക് തീവ്രവാദ സംഘടനകൾ; ലഷ്കർ ഇ തൊയ്ബ ആക്രമണത്തിന് പദ്ധതിയിട്ടുയെന്ന് റിപ്പോർട്ട്

Red Fort Security

Updated On: 

21 Feb 2026 | 01:03 PM

ന്യൂ ഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം വീണ്ടും സ്ഫോടനം നടത്താൻ പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ പദ്ധതിയിട്ടിരുന്നുയെന്ന് റിപ്പോർട്ട്. ചെങ്കോട്ടയ്ക്ക് സമീപമുള്ള ചാന്ദനി ചൗക്ക് ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ മറ്റ് പ്രസിദ്ധമായ ആരാധനാലയങ്ങൾക്ക് സമീപം സ്ഫോടനം നടത്താൻ ലഷ്കർ ഇ-തൊയ്ബ പദ്ധതിയിട്ടതായി സുരക്ഷ ഏജൻസിയെ ഉദ്ദരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഐഇടി ബ്ലാസ്റ്റുൾപ്പെടെ നടത്താൻ തീവ്രവാദ സംഘടനകൾ പദ്ധതിയിട്ടിരുന്നത്. ഫെബ്രുവരി ആറിന് പാകിസ്താനിലെ ഇസ്ലാമബാദിൽ വെച്ച് നടന്ന ചാവേർ ആക്രമണത്തിന് പ്രതികാരം എന്ന പേരിലാണ് ലഷ്കർ ഇ-തൊയ്ബ ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടത്.

12 പേരുടെ മരണത്തിന് ഇടയായ ചെങ്കോട്ട കാർ സ്ഫോടനത്തിന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്ത് വരുന്നത്. അൽ-ഫലാഹ് സർവകലാശലയിൽ ഡോക്ടറായിരുന്നു ഉമൻ-ഉൻ നബി സഞ്ചരിച്ച കാറാണ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന നവംബർ പത്തിന് അമോണിയം നൈട്രേറ്റ് ഉൾപ്പെടെ 2900 കിലോ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കാർ ഹരിയാനയിലെ ഫരീദബാദിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

ഇതിൽ ഭയവശനായി ഉമർ മുഹമ്മദ് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തുകയായിരുന്നുയെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന് നേരിട്ട് പങ്കുള്ള ഡോ. മുസാമ്മിൽ ഷക്കീലിനെയും ഡോ ആദിൽ റാഥെറിനെയും അന്വേഷണസംഘം പിടികൂടിയിരുന്നു.

Follow Us
ട്രെൻഡിം​ഗ് ബോംബ് സോഡ ഉണ്ടാക്കാം, ചാമ്പയ്ക്ക എടുത്തോ...
രാഷ്ട്രീയ ഭീഷ്മർ! ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥികൾ ആരെല്ലാം?
ഇത്തവണ മുന്നണി/പാര്‍ട്ടി മാറി മത്സരിക്കുന്ന പ്രമുഖര്‍
കന്നി വോട്ടാണോ? ഹൽവ വാങ്ങാൻ മറക്കല്ലേ
കൊട്ടിക്കലാശത്തിൽ പുതിയ സ്റ്റെപ്പുമായി ബി ഗോപാലകൃഷ്ണൻ
എന്തിനാ ഇത്ര ധൃതി, കോട്ടയത്ത് നടന്ന അപകടം കണ്ടോ
ബിജെപിയുടെ കൊട്ടിക്കലാശം
സിറാജിൻ്റെ പെരുമാറ്റം കണ്ടോ?