Pakistan Ceasefire: ന​ഗ്രോട്ടയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവയ്പ്പ്; ഒരാൾക്ക് പരിക്ക്, തിരച്ചിൽ ശക്തം, സ്ഥിരീകരിച്ച് സൈന്യം

Pakistan Ceasefire Violation: സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചചത്.

Pakistan Ceasefire: ന​ഗ്രോട്ടയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവയ്പ്പ്; ഒരാൾക്ക് പരിക്ക്, തിരച്ചിൽ ശക്തം, സ്ഥിരീകരിച്ച് സൈന്യം

Updated On: 

11 May 2025 00:10 AM

ജമ്മു: ന​ഗ്രോട്ടയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവയ്പ്പ് നടത്തിയതായി സൈന്യത്തിൻ്റെ സ്ഥിരീകരണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചത്.

അതിർത്തിക്കടുത്ത് സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പരിക്കേറ്റയാളുടെ നില തൃപ്തികരമാണെന്നും വൃത്തങ്ങൾ അറിയിച്ചു. ന​ഗ്രോട്ടയിൽ വെടിവയ്പ്പ് നടന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണം ഇപ്പോഴാണ് ഉണ്ടാകുന്നത്.

രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സാൽമറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ട്. നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപം പ്രകോപനമില്ലാതെ ഷെല്ലാക്രമണം നടത്തിയതിനെ തുടർന്ന് നാലിടത്തായി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതായി വിദേശ കാര്യ സെക്രട്ടറി സ്ഥിരീകരിച്ചു. പാകിസ്ഥാൻ്റെ നടപടി അപലപനീയമാണെന്നും സാഹചര്യത്തെ ഉത്തരവാദിതത്തോടെ കാണമമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. എന്നാൽ ഏത് പ്രകോപനത്തിനും കനത്ത തിരിച്ചടി നൽകാനാണ് സൈന്യത്തിന് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. വെടിനിർത്തൽ കരാറിന് ധാരണയായി മണിക്കൂറുകൾക്കകമാണ് പാക് പ്രകോപനം ഉണ്ടായത്.

Updating….

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും