AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

വ്യോമസേനയുടെ നിർണായക വിവരങ്ങൾ ചോർത്തി പാക് ചാരന്മാർക്ക് കൈമാറി; ഗുജറാത്ത് സ്വദേശി പിടിയിൽ

ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. വ്യോമസേനയുടെയും ബിഎസ്എഫിൻ്റെ നിർണയാക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യോമസേനയുടെ നിർണായക വിവരങ്ങൾ ചോർത്തി പാക് ചാരന്മാർക്ക് കൈമാറി; ഗുജറാത്ത് സ്വദേശി പിടിയിൽ
Pak SpyImage Credit source: Social Media
jenish-thomas
Jenish Thomas | Published: 24 May 2025 23:24 PM

അഹമ്മദബാദ് : വ്യോമസേനയുടെയും ബിഎസ്എഫിൻ്റെയും ഉൾപ്പെടെയുള്ള നിർണയാക വിവരങ്ങൾ പാകിസ്താന് ചോർത്തിയ ഗുജറാത്ത് സ്വദേശി പിടിയിൽ. ഗുജറാത്തിലെ കച്ചിൽ ആരോഗ്യ പ്രവർത്തകനായി പ്രവർത്തിച്ച സഹ്ദേവ് സിങ് ഗോലിയെ ഗുജറാത്ത് തീവ്രവാദ് വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. അതിഥി ഭരദ്വാജ് എന്ന മറ്റൊരു ഏജൻ്റിന് വ്യോമസേനയുടെയും ബിഎസ്എഫിൻ്റെയും നിർണായക വിവരങ്ങൾ വാട്സ്ആപ്പിലൂടെ 2023ൽ പങ്കുവെച്ചതായി അന്വേഷണം സംഘം കണ്ടെത്തി.

ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയാണ് പ്രതി പാക് ചാരന്മാർക്ക് ചോത്തി നൽകിയത്. അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഗുജറാത്ത് എടിഎസ് ഉദ്യോഗസഥൻ കെ സിദ്ധാർഥ് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താൻ ഏജൻ്റിൻ്റെ നിർദേശത്തെ തുടർന്നാണ് പിടിയിലായ സഹ്ദേവ് സേനയുടെ വിവരങ്ങൾ പാക് ചാരന്മാർക്ക് കൈമാറിയത്.


അതിഥി ഭരദ്വാജ് എന്ന വ്യക്തിക്കായി സ്വന്തം ആധാർ കാർഡ് വെച്ച് പ്രതി പുതിയ സിം വാങ്ങി നൽകുകയും ചെയ്തു. വിവരങ്ങൾ ചോർത്തിയ നയകിയതിന് സഹ്ദേവിന് അതിഥി 40,000 രൂപ പ്രതിഫലമായി നൽകുകയും ചെയ്തുയെന്ന് അന്വേഷണം സംഘം കണ്ടെത്തി. യുട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ പത്ത് പേരാണ് ഇതുവരെ പാകിസ്താന് ചാരപ്രവർത്തി നടത്തിയെന്ന പേരിൽ അറസ്റ്റിലായിരിക്കുന്നത്.