Vande Bharat Sleeper Train: മോദി പച്ചക്കൊടി വീശി; ട്രാക്കില്‍ ‘അരങ്ങേറ്റം’ കുറിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍

Vande Bharat Sleeper Train Flag Off: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിസാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

Vande Bharat Sleeper Train: മോദി പച്ചക്കൊടി വീശി; ട്രാക്കില്‍ അരങ്ങേറ്റം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍

Vande Bharat Sleeper Train Flag Off

Published: 

17 Jan 2026 | 04:02 PM

മാൾഡ: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിസാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ദീർഘദൂര റെയിൽ യാത്ര മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ വന്ദേ ഭാരത് സ്ലീപ്പര്‍ അവതരിപ്പിച്ചത്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രക്കാർക്ക് മികച്ച യാത്രാനുഭവം കുറഞ്ഞ നിരക്കിൽ പ്രദാനം ചെയ്യും.

സുരക്ഷിതമായ, വേഗതയേറിയ ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് വന്ദേ ഭാരത് സ്ലീപ്പര്‍. കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങള്‍ക്ക് അടുത്ത ഘട്ടത്തില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ലഭിക്കും.

ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം 2.5 മണിക്കൂറോളം കുറയ്ക്കാന്‍ വന്ദേ ഭാരത് സ്ലീപ്പറിന് സാധിക്കും. ടൂറിസത്തിനും ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. 180 കി.മീയാണ് പരമാവധി വേഗത. പതിനൊന്ന് ത്രീ ടയർ, നാല് ടു ടയർ, ഒരു എസി എന്നിങ്ങനെ 16 കോച്ചുകൾ ഇതിനുണ്ടാകും.

Also Read: Vande Bharat Sleeper: ഹോട്ടല്‍ വേണ്ട…വന്ദേ ഭാരത് സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് ഈ സേവനവും ലഭിക്കും

പരമാവധി 823 പേര്‍ക്ക് ഒരു സമയം യാത്രാ ചെയ്യാനാകും. 611 പേര്‍ക്ക് ത്രീ ടയറിലും, 188 പേര്‍ക്ക് ടു ടയറിലും, 24 പേര്‍ക്ക് ഫസ്റ്റ് എസിയിലും യാത്ര ചെയ്യാം. ആദ്യ 400 കി.മീക്ക് തേര്‍ഡ് എസിയില്‍ 960 രൂപയാണ് നിരക്ക്. സെക്കന്‍ഡ് എസിയില്‍ 12,40 രൂപയും, ഫസ്റ്റ് എസിയില്‍ 1,520 രൂപയുമാണ് നിരക്ക്.

ഫ്ലാഗ് ഓഫ് ചെയ്തത് ഏഴു ട്രെയിനുകള്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉൾപ്പെടെ ഏഴ് പുതിയ ട്രെയിനുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. 3,250 കോടിയിലധികം രൂപയുടെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. പ്രധാനമന്ത്രി നാല് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്തു.

Related Stories
Bengaluru Amrit Bharat: ബെംഗളൂരുവിലേക്ക് വീക്ക്‌ലി എക്‌സ്പ്രസ് എത്തിയത് അറിഞ്ഞില്ലേ? ഇവിടെയെല്ലാം സ്റ്റോപ്പുണ്ട്
Republic Day Terror Threat: റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതി; നാല് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത
Bengaluru Metro: ‘മെട്രോ ടിക്കറ്റ് വില വർധിപ്പിക്കുന്നത് അശാസ്ത്രീയമായി’; പുനപരിശോധിക്കണമെന്ന് തേജസ്വി സൂര്യ
Tawang Malayali Drowned Death: തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്നുപോകുമ്പോൾ കൊല്ലം സ്വദേശി മുങ്ങിമരിച്ചു‌
Vande Bharat Sleeper: ഇനി സുഖയാത്ര; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും
Illegal betting and gambling website: ഒറ്റദിവസം കൊണ്ട് 242 ബെറ്റിംഗ് വെബ്‌സൈറ്റുകൾ നിരോധിച്ച് സർക്കാർ
രക്തദാനം ചെയ്യാൻ പാടില്ലാത്തവർ ആരെല്ലാം?
ചപ്പാത്തി കല്ലുപോലെ ആകില്ല; ഇതൊന്ന് പരീക്ഷിക്കൂ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
ഒറ്റനോട്ടത്തിൽ കണ്ടാൽ പെരുമ്പാമ്പാണെന്നെ പറയൂ, പക്ഷേ ഇനം വേറെയാ! അണലി
വീടിൻ്റെ മുറ്റത്ത് മൂർഖൻ, കുരച്ചോടിച്ച് വളർത്തുനായ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
രാജ്യത്തെ ആദ്യ അമൃത് ഭാരത് ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി