AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper: ഹോട്ടല്‍ വേണ്ട…വന്ദേ ഭാരത് സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് ഈ സേവനവും ലഭിക്കും

Vande Bharat Sleeper Passenger Benefits: ദൂരദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ സ്വാഭാവികമായും യാത്രക്കാര്‍ക്ക് അന്നേ ദിവസം അവിടെ താമസിക്കേണ്ടതായി വരാറുണ്ട്. എന്നാല്‍ ഹോട്ടല്‍ മുറികള്‍ക്ക് പലപ്പോഴും 2,500 രൂപ മുതല്‍ 5,000 രൂപ വരെ വാടക ഈടാക്കുന്നു.

Vande Bharat Sleeper: ഹോട്ടല്‍ വേണ്ട…വന്ദേ ഭാരത് സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് ഈ സേവനവും ലഭിക്കും
വന്ദേ ഭാരത് സ്ലീപ്പര്‍Image Credit source: PTI
Shiji M K
Shiji M K | Updated On: 17 Jan 2026 | 03:35 PM

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാജ്യത്ത് കുതിച്ച് തുടങ്ങിയിരിക്കുകയാണ്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ സഹായകമാകുന്ന വിധത്തിലാണ് വന്ദേ ഭാരത് സ്ലീപ്പറുകള്‍ എത്തിയിരിക്കുന്നത്. ഗുവാഹത്തി-കൊല്‍ക്കത്ത റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

ദൂരദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ സ്വാഭാവികമായും യാത്രക്കാര്‍ക്ക് അന്നേ ദിവസം അവിടെ താമസിക്കേണ്ടതായി വരാറുണ്ട്. എന്നാല്‍ ഹോട്ടല്‍ മുറികള്‍ക്ക് പലപ്പോഴും 2,500 രൂപ മുതല്‍ 5,000 രൂപ വരെ വാടക ഈടാക്കുന്നു. ഇത്രയും വലിയ തുക നല്‍കാന്‍ പലര്‍ക്കും സാധിക്കാറില്ല. അത്തരക്കാര്‍ക്ക് ആശ്വാസമാകുകയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍.

600 മുതല്‍ 900 വരെ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ രാത്രി വൈകി പുറപ്പെട്ട് അതിരാവിലെ എത്തിച്ചേരുന്ന രീതിയിലാണ് വന്ദേ ഭാരത് സ്ലീപ്പറുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതുവഴി യാത്രക്കാര്‍ക്ക് ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കും.

പ്രീമിയം ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പറില്‍ ആര്‍എസി ടിക്കറ്റുകളോ വെയ്റ്റ്‌ലിസ്‌റ്റോ ഉണ്ടായിരിക്കില്ല. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് സീറ്റുകള്‍ തീര്‍ച്ചയായും ലഭിക്കും. പരമ്പരാഗത സ്ലീപ്പര്‍ ട്രെയിനുകളെ അപേക്ഷിച്ച് കൂടുതല്‍ സുഖസൗകര്യങ്ങളും ഈ ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: Vande Bharat Sleeper: രാജധാനിയെ പിന്നിലാക്കി വന്ദേ ഭാരത് സ്ലീപ്പര്‍ നിരക്ക്

വിമാനത്തെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കുകള്‍ വളരെ കുറവാണ്, കാത്തിരിപ്പ് സമയം, താമസ ചെലവുകള്‍ എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഏറെ ഗുണകരമാണ്. 400 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക്, എസി 1 ന് 1,520 രൂപയും എസി 2 ന് 1,240 രൂപയും എസി 3 ന് 960 രൂപയുമാണ് നിരക്ക്. 400 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക്, എസി 1 ന് കിലോമീറ്ററിന് 3.20 രൂപയും, എസി 2 ന് കിലോമീറ്ററിന് 3.10 രൂപയും, എസി 3 ന് കിലോമീറ്ററിന് 2.40 രൂപയും എന്ന രീതിയില്‍ കിലോമീറ്ററിന് നിരക്ക് കണക്കാക്കും.