വികസിത ഭാരതം; 2047-ലേക്കുള്ള ഇന്ത്യയുടെ വഴികാട്ടി ഭരണഘടന- പ്രധാനമന്ത്രി

സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് പോലും രാജ്യത്തിന്റെ ഉന്നത പദവികളിലേക്ക് ഉയരാൻ ഭരണഘടന അവസരമൊരുക്കിയെന്ന് തന്റെ സ്വന്തം ജീവിതം ഉദാഹരിച്ചുകൊണ്ട് മോദി വ്യക്തമാക്കി. പി.എം. ആവാസ് യോജന, ഉജ്ജ്വല, ആയുഷ്മാൻ ഭാരത്, മുദ്ര, പി.എം. സ്വനിധി തുടങ്ങിയ കേന്ദ്ര പദ്ധതികൾ ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസ്സ്, സമത്വം, സാമ്പത്തിക നീതി എന്നിവ ഉറപ്പാക്കാൻ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസിത ഭാരതം; 2047-ലേക്കുള്ള ഇന്ത്യയുടെ വഴികാട്ടി ഭരണഘടന- പ്രധാനമന്ത്രി

ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രി

Updated On: 

26 Nov 2026 | 10:57 AM

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയാണ് രാജ്യത്തിൻ്റെ വികസന യാത്രയിലെ പ്രധാന വഴികാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി പൗരന്മാർ രാഷ്ട്രതാൽപ്പര്യത്തിന് മുൻഗണന നൽകണമെന്നും തങ്ങളുടെ കടമകൾ കൃത്യമായി നിർവഹിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഭരണഘടനാ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനക്ഷേമ പദ്ധതികളും ഭരണഘടനാ മൂല്യങ്ങളും

ഇന്ത്യൻ ഭരണഘടനയുടെ മഹത്വങ്ങളെ എണ്ണിപ്പറഞ്ഞ അദ്ദേഹം സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് പോലും രാജ്യത്തിൻ്റെ ഉന്നത പദവികളിലേക്ക് ഉയരാൻ ഭരണഘടന അവസരമൊരുക്കിയെന്നും കൂട്ടിച്ചേർത്തു. തൻ്റെ സ്വന്തം ജീവിത കഥ തന്നെയാണ് അതിന് അദ്ദേഹം നൽകിയ ഉദാഹരണം.  ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസ്സ്, സമത്വം, സാമ്പത്തിക നീതി എന്നിവ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളായ പി.എം. ആവാസ് യോജന, ഉജ്ജ്വല, ആയുഷ്മാൻ ഭാരത്, മുദ്ര, പി.എം. സ്വനിധി എന്നിവ വഴി സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിത്തിൻ്റെ പിടിയിൽ നിന്നും കരകയറിയതായും ലോകബാങ്കിൻ്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനാ ശില്പികൾക്ക് ആദരം

ഭരണഘടനാ ശിൽപ്പികളായ ഡോ. ബി.ആർ. അംബേദ്കർ, ഡോ. രാജേന്ദ്ര പ്രസാദ് എന്നിവർക്കും ഭരണഘടനാ നിർമ്മാണ സഭയിലെ മറ്റ് അംഗങ്ങൾക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. വൈവിധ്യമാർന്ന ഒരു രാജ്യത്തിന് ആധുനിക ചട്ടക്കൂട് നൽകുന്നതോടൊപ്പം ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രേഖയാണ് ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു.

ഭേദഗതികളും നിയമപരിഷ്കാരങ്ങളും

ഒപ്പം തന്നെ അദ്ദേഹം ഭരണഘടനയിലുണ്ടായ സുപ്രധാന ഭേദഗതികളെ പറ്റിയും പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ജി.എസ്.ടി (101-ാം ഭേദഗതി), ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയത് (102-ാം ഭേദഗതി), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം (103-ാം ഭേദഗതി) എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട 22 ഭാഷകളിലും ഇപ്പോൾ ഭരണഘടന ലഭ്യമാണെന്നും, ‘ഭാരതീയ ന്യായ സംഹിത’യിലൂടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ശ്രദ്ധ ശിക്ഷയിൽ നിന്ന് നീതിയിലേക്ക് മാറിയെന്നും പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിനെതിരെ വിമർശനം

പ്രതിപക്ഷത്തിൻ്റെ വിവിധ കാലങ്ങളിൽ നടത്തിയ ഭരണഘടനാ ഭേദഗതികളെയും അടിയന്തരാവസ്ഥയെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു.  1951-ലെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയും അടിയന്തരാവസ്ഥക്കാലത്ത് നടപ്പിലാക്കിയ 42-ാം ഭേദഗതിയും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെയും സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ആർട്ടിക്കിൾ 356 ദുരുപയോഗം ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ട നടപടിയെയും പ്രധാനമന്ത്രി വിമർശിച്ചു. 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370, 35A എന്നിവ റദ്ദാക്കിയത് ചരിത്രപരമായ ഒരു തെറ്റ് തിരുത്തലായിരുന്നുവെന്നും മോദി വിശേഷിപ്പിച്ചു. കോൺഗ്രസ് വനിതാ സംവരണ ബില്ലിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പ്രതിപക്ഷം പരാജയപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതാടിസ്ഥാനത്തിലുള്ള സംവരണം കൊണ്ടുവരാനുള്ള നീക്കങ്ങളിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

പൗരന്മാരുടെ കടമകൾ

സ്വച്ഛ് ഭാരത്, ജലസംരക്ഷണം തുടങ്ങിയ സംരംഭങ്ങൾ ‘കർത്തവ്യ’  ബോധത്തിന്റെ ഉദാഹരണങ്ങളാണെന്ന് പൗരന്മാരുടെ ഉത്തരവാദിത്തങ്ങൾക്ക് ഊന്നൽ നൽകികൊണ്ട് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു,  2047-ലേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കേണ്ടത് രണ്ട് തത്വങ്ങളായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ പിടിയിൽ; ലക്ഷ്യം 6 കോടിയുടെ ബിസിനസ്സും 2 കോടിയുടെ ഇൻഷുറൻസും
Namma Metro: ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ബ്ലൂ ലൈൻ മെട്രോയിൽ പുതിയ നീക്കം
NHAI New Guidelines: ദേശീയപാതകളിൽ യാത്രക്കാർക്ക് ഇനി കൂടുതൽ സുരക്ഷ; നിർണ്ണായക മാർഗ്ഗനിർദ്ദേശവുമായി എൻ.എച്ച്.എ.ഐ
അമേരിക്കയുടെ കുടിയേറ്റ വിരുദ്ധ നടപടി; ഈ വർഷം 1,700 ഇന്ത്യക്കാർ നാടുകടത്തപ്പെട്ടു
Delhi Metro: ഡൽഹി-നോയിഡ-ഗുരുഗ്രാം യാത്ര ഇനി അതിവേഗം; മജന്ത ലൈനിലെ 6 പുതിയ സ്റ്റേഷനുകൾ ഉടൻ തുറക്കും
സ്ത്രീകളുടെ സിന്ദൂരത്തെ ​അ‌ശ്ലീലപരമായി താരതമ്യം ചെയ്തു, ഹനുമാനോട് ഉപമിച്ചു: സ്റ്റാൻഡ്-അപ്പ് കൊമേഡിയനെതിരേ കേസ്
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ