PM Modi: കിംവദന്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കൂ, ഇന്ധന പ്രതിസന്ധിയി പ്രധാനമന്ത്രി മൻകി ബാത്തിൽ

മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധിയുണ്ടെങ്കിലും ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളും വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും വഴി ഇന്ധന പ്രതിസന്ധി നിലവിൽ രാജ്യത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യ കിവദന്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും സാഹചര്യങ്ങൾ തുടർന്നും ഉയർന്നുവരുന്നു. ഇപ്പോൾ നാം ഈ പ്രതിസന്ധിയിൽ നിന്ന് വീണ്ടും ഐക്യത്തോടെ പുറത്തുവരണം

PM Modi: കിംവദന്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കൂ, ഇന്ധന പ്രതിസന്ധിയി  പ്രധാനമന്ത്രി മൻകി ബാത്തിൽ

Pm Narendra Modi

Updated On: 

29 Mar 2026 | 01:21 PM

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ ഇന്ധന പ്രതിസന്ധിയില്ലെന്നും കിംവദന്തികളിൽ നിന്നും വിട്ടു നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധിയുണ്ടെങ്കിലും ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളും വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും വഴി ഇന്ധന പ്രതിസന്ധി നിലവിൽ രാജ്യത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടും വളരെ പ്രക്ഷുബ്ധമായ സമയമാണീ മാർച്ച്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ലോകം പുരോഗതിയുടെ പാതയിലേക്ക് ചുവട് വെക്കുമെന്ന് കരുതിയെങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും സാഹചര്യങ്ങൾ ഇപ്പോഴും തുടരുന്നു. പ്രതിസന്ധിയിൽ നിന്നും വീണ്ടും ഐക്യത്തോടെ പുറത്തുവരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READകേരളം എൻഡിഎക്കൊപ്പം! മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി

ഊർജ്ജ ആവശ്യങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമാണ് നിലവിൽ യുദ്ധത്തിലായ ഈ മേഖല. ഇവിടുത്തെ സംഘർഷങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും ആഗോള പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്. കഴിഞ്ഞ ദശകത്തിൽ നാം കെട്ടിപ്പടുത്ത നമ്മുടെ നയതന്ത്ര ബന്ധങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന പിന്തുണ, എന്നിവയെല്ലാം വഴി ഈ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ വെല്ലുവിളിയെ മറികടക്കാൻ എല്ലാ പൗരന്മാരോടും അദ്ദേഹം വീണ്ടും ആഹ്വാനം ചെയ്തു. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നവർ വിട്ടുനിൽക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇത് 140 കോടി പൗരന്മാരുടെയും താൽപ്പര്യമുള്ള കാര്യമാണെന്നും ഇതിൽ സ്വാർത്ഥ രാഷ്ട്രീയത്തിന് ഇടമില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനാൽ, കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ രാജ്യത്തിന് വലിയ ദോഷം വരുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമയം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കിംവദന്തികളിൽ വഞ്ചിതരാകരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സർക്കാർ തുടർച്ചയായി നൽകുന്ന വിവരങ്ങൾ വിശ്വസിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും വേണമെന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി

Follow Us
Related Stories
Fuel Price Hike: ചതിച്ചാശാനേ… ഇന്ധനവിലയിൽ വീണ്ടും വർധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്