ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറുമായി സംസാരിച്ച് പ്രധാനമന്ത്രി
PM Modi speaks with Captain Smit Machchaar: പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. തന്റെ അനുഭവത്തെക്കുറിച്ചും ആ സംഭവസമയത്ത് തനിക്ക് ധൈര്യം പകർന്ന കാര്യങ്ങളെക്കുറിച്ചും ക്യാപ്റ്റൻ സ്മിത് വിശദീകരിച്ചു. അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ന്യൂഡല്‍ഹി: ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. തന്റെ അനുഭവത്തെക്കുറിച്ചും ആ സംഭവസമയത്ത് തനിക്ക് ധൈര്യം പകർന്ന കാര്യങ്ങളെക്കുറിച്ചും ക്യാപ്റ്റൻ സ്മിത് വിശദീകരിച്ചു. അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിന് ധീരതയുടെ ഏറ്റവും ഉയർന്ന മാതൃക കാണിച്ചുകൊടുത്തുവെന്ന് നേരത്തെ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ മോദി പറഞ്ഞിരുന്നു. സ്വന്തം ജീവൻ പോലും വകവെക്കാതെ അദ്ദേഹം ധീരമായി പോരാടുകയും, 9/11 പോലുള്ള മറ്റൊരു ആക്രമണം ഉണ്ടാകുന്നത് തടയുകയും ചെയ്‌തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
140 കോടി ഇന്ത്യക്കാരും അദ്ദേഹത്തിന്റെ ധീരതയെ സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. ഇതിന് പിന്നാലെയാണ് മോദി അദ്ദേഹവുമായി നേരിട്ട് സംസാരിച്ചത്.
എഎന്‍ഐയുടെ ട്വീറ്റ്
PM Modi spoke to India’s brave pilot Captain Smit Machchaar right now.
Captain Smit gave details of his experience and what gave him courage during the incident.
The PM applauded his bravery and wished him a quick recovery. pic.twitter.com/00ZHarKTRc
— ANI (@ANI) October 2, 2026
അബുദാബിയിലേക്ക് മാറ്റി
സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയിലെ തബൂക്കില്‍ ചികിത്സയിലായിരുന്ന മച്ചാറിനെ തുടര്‍ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി.
നേരത്തെ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മച്ചാറിന്റെ കുടുംബാംഗങ്ങളെയും സ്ഥാനപതി സന്ദര്‍ശിച്ചു. അബുദാബിയിലെ എംബസിയും, ദുബായിലെ കോണ്‍സുലേറ്റും അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
എന്താണ് സംഭവിച്ചത്?
ക്യാപ്റ്റന്‍ മച്ചാറിനെ അദ്ദേഹത്തിന്റെ സഹപൈലറ്റാണ് കുത്തിപ്പരിക്കേല്‍പിച്ചത്. വന്‍ ദുരന്തത്തിലേക്ക് കലാശിക്കുമായിരുന്ന സാഹചര്യം മച്ചാറിന്റെ സമയോചിത ഇടപെടലിലാണ് ഒഴിവാക്കിയത്. ജീവന് വേണ്ടി മല്ലിട്ട് രക്തത്തില്‍ കുളിച്ച് കിടക്കുമ്പോഴും അദ്ദേഹം സാഹസികമായി കോക്ക്പിറ്റിന്റെ വാതില്‍ തുറന്നു.
തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ അകത്തുകയറി അക്രമിയെ കീഴ്‌പ്പെടുത്തി. ഈ സമയം, വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് ഒമാന്‍ സ്വദേശിയായ കോ-പൈലറ്റ് തകര്‍ക്കാന്‍ ശ്രമിച്ചത്. യാത്രക്കാരും ജീവനക്കാരും ഇയാളെ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോക്പിറ്റിന് സമീപത്തെ സീറ്റില്‍ നിന്ന് ആരോ പകര്‍ത്തിയ ദൃശ്യമാണെന്നാണ് സൂചന.
‘അയാള്‍ വിമാനം തകര്‍ക്കാന്‍ ശ്രമിച്ചു’ എന്ന് ഒരാള്‍ പറയുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. യാത്രക്കാരില്‍ ഡോക്ടര്‍ ആരെങ്കിലുമുണ്ടോയെന്ന് വിമാനത്തിലെ ജീവനക്കാര്‍ ചോദിക്കുന്നതും കേള്‍ക്കാം.
English Summary
Prime Minister Narendra Modi recently spoke directly with Captain Smit Machchaar. During the interaction, Captain Machchaar detailed his ordeal and revealed what gave him strength during the crisis. The Prime Minister praised the pilot’s exceptional courage in saving lives. PM Modi also conveyed his best wishes for his speedy recovery.