പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം

PM Narendra Modi Video Removed In Social Media : സാങ്കേതിക തകരാറിനെ തുടർന്നാണ് വീഡിയോ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വക്താവ് വിശദീകരണം നൽകുന്നത്. പിഴവ് മനസ്സിലായി ഉടൻ തന്നെ ഫേസ്ബുക്കിൽ വീഡിയോ പുനഃസ്ഥാപിച്ചതായി മെറ്റയുടെ വക്താവ് അറിയിച്ചു.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം

Pm Narendra Modi Removed Video

Updated On: 

28 Jul 2026 | 06:14 PM

ന്യൂ ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തിൽ ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റയെ വിളിപ്പിച്ച് ഇലക്ട്രോളിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയം. മെറ്റയുടെ പബ്ലിക് പോളിസി ആഗോള തലവനെയാണ് ഐടി മന്ത്രാലയം വിളിപ്പിച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികളുടെ സമരം നടക്കുന്ന വേളയിൽ ജൂലൈ 23നായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെ അഭിസംഭബോധന ചെയ്തുകൊണ്ട് വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ എല്ലവിധം നടപടികൾ സ്വീകരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി വീഡിയോയിലൂടെ ഉറപ്പ് നൽകിയിരുന്നത്. 24 മണിക്കൂറുകൾ കൊണ്ട് വീഡിയോ ഇൻസ്റ്റഗ്രാമിൽ 300 മില്യൺ അധികം പേർ കാണുകയും ചെയ്തിരുന്നു.

അതേസമയം സാങ്കേതികപരമായ പിഴവ് മൂലമാണ് പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ടത് എന്നാണ് മെറ്റയുടെ വക്താവ് അറിയിക്കുന്നത്. സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മെറ്റ ഉടൻ തന്നെ വീഡിയോ പുനഃസ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ സോഷ്യൽ മീഡിയ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മെറ്റയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഐടി മന്ത്രാലയം നടിപകൾക്കായി ഒരുങ്ങിയത്. മെറ്റയുടെയും ഇൻസ്റ്റഗ്രാമിൻ്റെ ആഗോള പോളിസ് തലവന്‍മാരെയാണ് മന്ത്രാലയം വിളിപ്പിക്കുന്നത്.

ALSO READ : India-US Relation: ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ സഹകരണം വികസിപ്പിക്കും; യുഎസ് ഉദ്യോഗസ്ഥന്‍

വീഡിയോയിൽ പ്രധാനമന്ത്രി പങ്കുവെച്ചത്

ജൂലൈ 23ന് അർധരാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്തത്. പതിവ് ശൈലി ഉപേക്ഷിച്ച് സെൽഫി വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ കർശനമായ നടപടികൾ സർക്കാർ സ്വീകരിക്കുകയും കഠിനമായ നിയമനടപടികളെടുക്കാൻ ക്യാബനിൽ തീരുമാനമെടുക്കുകയും ചെയ്യുമെന്നായിരുന്നു വീഡിയോയിൽ പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ നടപടികൾക്കായി പുതിയ നിയമം കൊണ്ടുവരും കേസുകൾ പരിഗണിക്കുന്നതിനായി പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി സജ്ജമാക്കുകയും ചെയ്യുമെന്നും നരേന്ദ്ര മോദി വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

കൂടാതെ ചോദ്യപേപ്പർ ചോർച്ച പുറത്ത് അറിഞ്ഞയുടൻ തന്നെ എല്ലാ നിയമനടപടികൾ സ്വീകരിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് രണ്ടാമത്തെ പുനഃപരീക്ഷ യാതൊരു വീഴ്ചയും സംഭവിക്കാതെ സംഘടിപ്പിച്ചയെന്നും പ്രധാനമന്ത്രി വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. യുവാക്കളുടെ ഭാവിയെക്കാളും ക്ഷേമത്തെക്കാളും മറ്റൊന്നും പ്രാധാന്യമായി സർക്കാർ കാണുന്നില്ലെന്നും പ്രധാന നരേന്ദ്ര മോദി അറിയിച്ചു. 300 മില്യൺ അധികം പേർ കണ്ട വീഡിയോ ഇന്ന് ചൊവ്വാഴ്ച രാവിലെയാണ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ