PM Narendra Modi : ഒന്നും അവസാനിച്ചിട്ടില്ല, കടുത്ത നടപടികൾ ഉണ്ടാകും’; ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികൾക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

PM Narendra Modi NEET Paper Leak Issue : ഇതൊരു സാധാരണ സംഭവമല്ല. അറസ്റ്റ് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അർധരാത്രിയിൽ പങ്കുവെച്ച വീഡിയോയിലൂടെ ഉറപ്പ് നൽകി. നാളെ മന്ത്രിസഭയോഗം വിളിച്ച് ചേർത്ത് ഇത് പ്രത്യേകം ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

PM Narendra Modi : ഒന്നും അവസാനിച്ചിട്ടില്ല, കടുത്ത നടപടികൾ ഉണ്ടാകും; ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികൾക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

Pm Narendra Modi

Published: 

24 Jul 2026 | 01:02 AM

ന്യൂ ഡൽഹി : നീറ്റ് ചോദ്യപേപ്പർ വിഷയത്തിൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് അർധ രാത്രിയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. ഇത്തരം കേസുകൾ പരിഗണിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സജ്ജമാക്കുമെന്ന് ഡൽഹി ഹൈക്കോടതിയുടെ അറിയിപ്പിന് പിന്നാലെ പ്രധാനമന്ത്രി അർധ രാത്രിയിൽ വീഡിയോ സന്ദേശം പുറത്തുവിട്ടത്.

“സുഹൃത്തുക്കളെ, എനിക്കറിയാം ചോദ്യപേപ്പർ ചോർച്ച ഒരു സാധാരണ വിഷയം അല്ല. ലക്ഷകണക്കിന് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കുമുണ്ടാകുന്ന ഒരു വേദനയാണ്. അതുകൊണ്ട് കഴിഞ്ഞ രണ്ടര മാസമായി സർക്കാർ നിരവിധി നടപടികൾ കൈക്കൊണ്ടിട്ടുള്ളത്. കുറ്റക്കാരായവരെ പിടികൂടി ജെയിലിലാക്കി. ഞങ്ങളുടെ പ്രധാന ഉത്തരവാദിത്വം വിദ്യാർഥികളുടെ ഒരു വർഷം സമയം കളയാതെ ഉടൻ തന്നെ അടുത്ത പരീക്ഷ നടത്തുകയെന്നതായിരുന്നു. അതുകൊണ്ടാണ് സർക്കാരിൻ്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകൊണ്ട് 22 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തിയത്.

ALSO READ : Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം

പക്ഷേ അത് കൊണ്ടൊന്നും ഈ വിഷയത്തിലെ നടപടികൾ പൂർത്തിയാകുന്നില്ല. അതിനാലാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി അനുബന്ധിച്ചുള്ള കേസുൾ ഫാസ്റ്റ് ട്രാക്ക് കോടതിക്കായി കേന്ദ്രം നിർദേശം നൽകിയത്. അതായിരുന്നു ഞങ്ങളുടെ മുൻ‌ഗണന. നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതികളെക്കുറിച്ച് ചർച്ച ചെയ്യും, തിങ്കളാഴ്ച ഈ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും” പ്രധാനമന്ത്രി നരേന്ദ് മോദി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്.

പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, വാർത്താ ചോർച്ചകൾക്കെതിരെ “കൂടുതൽ കർശന നടപടികൾ” ഇന്ന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നു.”പേപ്പർ ചോർച്ച ഒരു സാധാരണ പ്രശ്നമല്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വളരെ വേദനാജനകമാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ നിരവധി നടപടികൾ സ്വീകരിച്ചത്,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

നീറ് വിഷയത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതിക്ക് പുറമേ, കേന്ദ്ര അഡ്മിനിസ്ട്രേറ്റ് തലത്തിലും നടപടികൾ സ്വീകരിച്ചു തുടങ്ങി. കേന്ദ്രം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ പഞ്ചായത്തിരാജ് മന്ത്രാലയത്തിലേക്ക് മാറ്റുകയും സ്കൂൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.

Follow Us
Related Stories
ഇ20 സുരക്ഷിതം, ‘പഴയ’ പെട്രോളിലേക്ക് ഇനി മടക്കമില്ല: വ്യക്തത വരുത്തി കേന്ദ്രം
Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
4 രാശികളുടെ ഭാഗ്യം പ്രകാശിക്കും! വൃശ്ചിക രാശിയിൽ ചന്ദ്രൻ
മട്ടയരി കഴിച്ചാൽ പ്രമേഹം കൂടാതിരിക്കുമോ? ഇതാണ് സത്യം
കറിവേപ്പില കാടുപോലെ തഴച്ചുവളരാൻ ഈ ഒരു കാര്യം ചെയ്യൂ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി