Delimation Bill: ഒരു വിവേചനവുമില്ല; മണ്ഡല പുനർനിർണയത്തിലെ വിവാദങ്ങൾക്കെതിരെ പ്രധാനമന്ത്രി

PM Narendra Modi on Delimation Bill: ഭാരതത്തെ ഭാഗങ്ങളായല്ല ഒന്നായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡല പുനർനിർണയത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തോടും അനീതി കാട്ടിയിട്ടില്ലെന്നും വിവേചനം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.മണ്ഡല പുനർനിർണയുമായി ബന്ധപ്പെട്ട പ്രധാന ആശങ്കയായിരുന്നു ജനസംഖ്യ കൂടിയ വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് തിരിച്ചടിയാകും എന്നുള്ളത്.

Delimation Bill: ഒരു വിവേചനവുമില്ല; മണ്ഡല പുനർനിർണയത്തിലെ വിവാദങ്ങൾക്കെതിരെ പ്രധാനമന്ത്രി

Narendra Modi

Edited By: 

Arun Nair | Updated On: 29 Apr 2026 | 08:05 PM

ന്യൂഡൽഹി: പാർലമെന്റ് അവതരിപ്പിച്ച 3 സുപ്രധാന ബില്ലുകൾക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഉറപ്പുനൽകിക്കൊണ്ടുമാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ഭാരതത്തെ ഭാഗങ്ങളായല്ല ഒന്നായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡല പുനർനിർണയത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തോടും അനീതി കാട്ടിയിട്ടില്ലെന്നും വിവേചനം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡല പുനർനിർണയുമായി ബന്ധപ്പെട്ട പ്രധാന ആശങ്കയായിരുന്നു ജനസംഖ്യ കൂടിയ വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് തിരിച്ചടിയാകും എന്നുള്ളത്. വിമർശനങ്ങൾ ഉയർന്നു വരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. മണ്ഡല പുനർനിർണയത്തിനുശേഷം ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണത്തിൽ 50% വർദ്ധനവുണ്ടാകുമെങ്കിലും സംസ്ഥാനങ്ങളുടെ അനുപാതിക പ്രാതിനിധ്യത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി.

ALSO READ:തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമം; മണ്ഡല പുനർവിഭജന ബില്ലിനെതിരെ വിജയ

കൂടാതെ വനിതാ സംഭരണ ബില്ലിന്റെ പേരിൽ പ്രതിപക്ഷം അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വനിതാ സംവരണത്തെ രാഷ്ട്രീയ കണ്ണിലൂടെ കാണാതെ ദേശീയ താൽപര്യമായി കാണണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.അതേസമയം മണ്ഡല പുനർനിർണയത്തിനെതിരെ ശക്തമായ എതിർപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. 1976 ലെ ദേശീയ ജനസംഖ്യാ നയം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഈ ബില്ല് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാര്യക്ഷമമായ ചർച്ചകൾ ഇല്ലാതെ എടുക്കുന്ന ഈ നീക്കം ഉടൻ ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ജനസംഖ്യ വളർച്ച നിയന്ത്രിക്കുന്നതിൽ ഗണ്യമായ വിജയം കൈവരിച്ച കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇത് തിരിച്ചടി ആകുമെന്നും സീറ്റുകൾ കുറയുമെന്നും അദ്ദേഹം ആശങ്ക പങ്കുവച്ചു. ഇത് അങ്ങേയറ്റം അന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ