AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: ബഹ്‌റൈന്‍ രാജാവുമായി സംസാരിച്ച് മോദി; അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു

Modi Condemns Infrastructure Attacks After Call with Bahrain King: പശ്ചിമേഷ്യയിലെ നിലവില്‍ സ്ഥിതിഗതികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ ഊര്‍ജ്ജ-അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ആഗോള ഭക്ഷ്യ, ഇന്ധന, വളം എന്നിവയെ ഇത്തരം ആക്രമണങ്ങള്‍ ബാധിക്കും. ആഗോള വ്യാപാര പാതകളെ ബാധിക്കുന്ന തരത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കുകയാണ്.

PM Modi: ബഹ്‌റൈന്‍ രാജാവുമായി സംസാരിച്ച് മോദി; അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു
നരേന്ദ്ര മോദിImage Credit source: PTI
Shiji M K
Shiji M K | Published: 21 Mar 2026 | 07:04 AM

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ മോദി അപലപിച്ചു. ആഗോള കപ്പല്‍ ഗതാഗത മാര്‍ഗങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുമായി ഫോണില്‍ സംസാരിച്ച്, ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി. ഈദ് അല്‍ ഫിത്തര്‍ ദിനത്തില്‍ അദ്ദേഹത്തിനും ബഹ്‌റൈന്‍ ജനതയ്ക്കും ഊഷ്മളമായ ആശംസകള്‍ നേര്‍ന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

പശ്ചിമേഷ്യയില്‍ നിലവില്‍ നടക്കുന്ന യുദ്ധത്തെ കുറിച്ചും തങ്ങള്‍ സംസാരിച്ചതായി അദ്ദേഹം. ഊര്‍ജ്ജ, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചതായും പ്രധാനമന്ത്രി.

പശ്ചിമേഷ്യയിലെ നിലവില്‍ സ്ഥിതിഗതികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ ഊര്‍ജ്ജ-അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ആഗോള ഭക്ഷ്യ, ഇന്ധന, വളം എന്നിവയെ ഇത്തരം ആക്രമണങ്ങള്‍ ബാധിക്കും. ആഗോള വ്യാപാര പാതകളെ ബാധിക്കുന്ന തരത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കുകയാണ്. ഇവ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചുവെന്നും മോദി പറഞ്ഞു.

Also Read: PM Modi: കുവൈത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ അപലപിച്ച് മോദി, കിരീടവകാശിയുമായി സംസാരിച്ചു

അതേസമയം, മലേഷ്യ, ഒമാന്‍, ഫ്രാന്‍സ്, കുവൈറ്റ്, യുഎഇ, ഇസ്രായേല്‍, ഇറാന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ചിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എല്ലാ നേതാക്കളുമായി ചര്‍ച്ച ചെയ്തു. രാജ്യത്തേക്കുള്ള ഊര്‍ജ്ജ വിതരണത്തില്‍ നേരിടുന്ന തടസം ഒഴിവാക്കാനുള്ള നടപടിയും അദ്ദേഹം സ്വീകരിച്ച് വരികയാണ്.

Follow Us