ലഹരിമുക്ത യുവതയ്ക്കായി പ്രധാന ക്യാമ്പയിൻ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

നൂറാഴ്ച നീളുന്ന ജനപങ്കാളിത്ത ക്യാമ്പയിനാണ് ഇതിലൂടെ ആരംഭിക്കുന്നത്. രാജ്യത്തെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ നിന്നുള്ള യുവാക്കൾ പരിപാടിയുടെ ഭാഗമാകും. മൈ ഭാരത് വോളണ്ടിയർമാർ, നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ, യൂത്ത് ക്ലബ്ബുകൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, എൻജിഒകൾ എന്നിവരും ക്യാമ്പയിനിൽ പങ്കെടുക്കും.ലഹരിയിൽ നിന്ന് വിട്ടുനിൽക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുകയും സമൂഹത്തിൽ പോസിറ്റീവ് മാറ്റത്തിന്റെ അംബാസഡർമാരായി അവരെ മാറ്റുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ലഹരിമുക്ത യുവതയ്ക്കായി പ്രധാന ക്യാമ്പയിൻ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

നരേന്ദ്ര മോദി

Updated On: 

02 Aug 2026 | 10:54 AM

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ’ എന്ന ദേശീയ ക്യാമ്പയിന് തുടക്കമിടും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ലഹരി ഉപയോഗത്തിനെതിരെ രാജ്യവ്യാപകമായി യുവാക്കളെ അണിനിരത്തുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

നൂറാഴ്ച നീളുന്ന ജനപങ്കാളിത്ത ക്യാമ്പയിനാണ് ഇതിലൂടെ ആരംഭിക്കുന്നത്. രാജ്യത്തെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ നിന്നുള്ള യുവാക്കൾ പരിപാടിയുടെ ഭാഗമാകും. മൈ ഭാരത് വോളണ്ടിയർമാർ, നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ, യൂത്ത് ക്ലബ്ബുകൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, എൻജിഒകൾ എന്നിവരും ക്യാമ്പയിനിൽ പങ്കെടുക്കും.

എല്ലാ ഞായറാഴ്ചകളിലും രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും. കായിക മത്സരങ്ങൾ, വാക്കത്തോൺ, ധ്യാന പരിപാടികൾ, സാംസ്കാരിക പരിപാടികൾ, ബോധവൽക്കരണ ക്യാമ്പയിനുകൾ, തെരുവുനാടകങ്ങൾ, ചർച്ചകൾ, കലാ മത്സരങ്ങൾ എന്നിവ ഇതിന്റെ ഭാഗമാകും.

ലഹരിയിൽ നിന്ന് വിട്ടുനിൽക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുകയും സമൂഹത്തിൽ പോസിറ്റീവ് മാറ്റത്തിന്റെ അംബാസഡർമാരായി അവരെ മാറ്റുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

Loading...
Unable to load recommendations.
Follow Us
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട