Narendra Modi: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് തമിഴ്‌നാട്ടില്‍; അണിയറയില്‍ വമ്പന്‍ പദ്ധതികള്‍

PM Narendra Modi Tamil Nadu Visit: അടിസ്ഥാന സൗകര്യ വികസനം, നഗര സേവനങ്ങള്‍, വ്യാവസായിക വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര വളര്‍ച്ച എന്നിവ ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികളും പ്രധാനമന്ത്രി മധുരയില്‍ വെച്ച് ഉദ്ഘാടനം ചെയ്യും.

Narendra Modi: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് തമിഴ്‌നാട്ടില്‍; അണിയറയില്‍ വമ്പന്‍ പദ്ധതികള്‍

നരേന്ദ്ര മോദി

Published: 

28 Feb 2026 | 06:56 AM

ചെന്നൈ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെത്തും. രാത്രി 9 മണിയോടെ ചെന്നൈയിലെത്തുന്ന അദ്ദേഹം ഇന്ന് അവിടെ താമസിക്കും. ഞായറാഴ്ച രാവിലെ 11.45ന് പുതുച്ചേരിയില്‍ വെച്ച് 2,700 കോടി രൂപയുടെ വികസന പദ്ധതികള്‍ അദ്ദേഹം നാടിന് സമര്‍പ്പിക്കും. വൈകിട്ട് മൂന്ന് മണിക്ക് മധുരയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രാമേശ്വരം, താംബരം എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

അടിസ്ഥാന സൗകര്യ വികസനം, നഗര സേവനങ്ങള്‍, വ്യാവസായിക വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര വളര്‍ച്ച എന്നിവ ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികളും പ്രധാനമന്ത്രി മധുരയില്‍ വെച്ച് ഉദ്ഘാടനം ചെയ്യും. 4,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അദ്ദേഹം സമര്‍പ്പിക്കാന്‍ പോകുന്നത്.

ദേശീയപാത 332 എയിലെ മരക്കാനം-പുതുച്ചേരി ഭാഗത്തിന്റെയും ദേശീയപാത 87ലെ പരമകുടി-രാമനാഥപുരം ഭാഗത്തിന്റെയും നാലുവരി റോഡിന് അദ്ദേഹം തറക്കല്ലിടും. തമിഴ്‌നാട്ടിലെ പുനര്‍നിര്‍മാണം നടത്തിയ 8 റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. തിരുപ്പുരന്‍കുണ്ഡ്ര അരുള്‍മിഗു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി വവൈകിട്ട് നാല് മണിയോടെ സന്ദര്‍ശനം നടത്തും.

ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് രാത്രിയോടെ പ്രധാനമന്ത്രി ചെന്നൈയിലെത്തുന്നത്. ഞായറാഴ്ച രാവിലെ പുതുച്ചേരിയില്‍ വെച്ച് നടക്കുന്ന 2,700 കോടിയിലധികം പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മധുരയിലേക്ക് തിരിക്കും. ക്ഷേത്ര സന്ദര്‍ശനത്തോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.

Also Read: Narendra Modi: എന്‍സിഇആര്‍ടി പാഠപുസ്തക വിവാദത്തില്‍ മോദി അതൃപ്തനാണ്, ഉടന്‍ പരിഹരിക്കാന്‍ നിര്‍ദേശം

പിഎം ഇ-ബസ് സേവാ പദ്ധതി പ്രകാരം ഇ-ബസുകള്‍, സ്മാര്‍ട്ട് സിറ്റി മിഷന് കീഴിലുള്ള ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, സിറ്റി ഇന്‍വെസ്റ്റ്മെന്റ്സ് ടു ഇന്നൊവേറ്റ്, ഇന്റഗ്രേറ്റ് ആന്‍ഡ് സസ്റ്റെയിന്‍ (സിഐടിഐഐഎസ്) സംരംഭത്തിന് കീഴിലുള്ള സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ടെന്‍മെന്റുകള്‍, പുതുച്ചേരി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മലിനജല-ജലവിതരണ പദ്ധതികള്‍ എന്നിവയുള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

കാരയ്ക്കലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കോമ്പോസിറ്റ് എഞ്ചിനീയറിംഗ് ബ്ലോക്ക്, ഡോ. എപിജെ അബ്ദുള്‍ കലാം ബ്ലോക്ക്, ഗംഗാ ഹോസ്റ്റല്‍, ജിപ്‌മെറിലെ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ നവീകരണം, മേഖലയിലെ ഉന്നത വിദ്യാഭ്യാസ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പോണ്ടിച്ചേരി സര്‍വകലാശാലയുടെ പുതിയ അനുബന്ധ കെട്ടിടങ്ങള്‍, ലക്ചര്‍ ഹാളുകള്‍, ഹോസ്റ്റലുകള്‍ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

 

Follow Us
പഴം കൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ് അതും 5 മിനിറ്റിൽ
മുട്ട പുഴുങ്ങിയത് കഴിക്കുമ്പോൾ കുരുമുളക് നിർബന്ധമാണോ?
ബീറ്റ്റൂട്ട് അച്ചാ‍ർ കഴിച്ചിട്ടുണ്ടോ? സിംപിൾ റെസിപ്പി ഇതാ
പാവയ്ക്കയുടെ കയ്പ്പ് മാറ്റാം, ഇങ്ങനെ ചെയ്താൽ മതി
അവസാനം കാട്ടുപോത്ത് മാവേലിക്കര നഗരത്തിലുമെത്തി
വിവഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും വിമാനത്താവളത്തിൽ എത്തിയപ്പോൾ
ഹൈഡ്രജൻ ബലൂണിന് തീപിടിച്ചു. മണപ്പുള്ളിക്കാവ് വേലയ്ക്കിടെ ആനകൾ വിരണ്ടു
ഇത് കാക്ക കുളി അല്ല നായ കുളിയാണ്