പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Pralhad Joshi Given Additional Charge of Ministry of Education : പ്രഹ്ലാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നൽകാൻ തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വച്ച ഒഴിവ് നികത്താനാണ് അദ്ദേഹത്തിന് പുതിയ ചുമതല കൂടി നൽകുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം വന്നത്. 

പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Pralhad Joshi

Updated On: 

25 Jul 2026 | 09:33 PM

ഡൽഹി:  പ്രഹ്ലാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നൽകാൻ തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വച്ച ഒഴിവ് നികത്താനാണ് അദ്ദേഹത്തിന് പുതിയ ചുമതല കൂടി നൽകുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം വന്നത്. നിലവിൽ ഭക്ഷ്യ പൊതുവിതരണം എന്നിവ വകുപ്പുകളുടെ ചുമതലയാണ് പ്രഹ്ലാദ് ജോഷി വഹിക്കുന്നത്. ഈ വകുപ്പുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.

നീറ്റ് ചോദ്യപേപ്പർ വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി താന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നും രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുന്നെന്നും വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം വന്നത്. വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്നതിനായി ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് ജന്തർ മന്തറിലും രാജ്യത്ത് ഉടനീളവും നിലനിൽക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

Also Read: ചോദ്യപേപ്പർ ചോർച്ചയിൽ ഇനി വിട്ടുവീഴ്ചയില്ല; പ്രത്യേക ടാസ്‌ക് ഫോഴ്‌സും ഫാസ്റ്റ് ട്രാക്ക് കോടതികളും വരുന്നു

അതേ സമയം നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യിൽ വൻ അഴിച്ചു പണിക്കാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിക്കാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. പുനഃസംഘടനാ നടപടികളുടെ ഭാഗമായി ഏജൻസിയിൽ നിന്ന് ഇതിനകം 47 ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു.പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച കേസുകൾ അതിവേ​ഗത്തിൽ കൈകാര്യം ചെയ്യുന്നത് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിക്കുകയുണ്ടായി.

ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും ഉൾപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പുതിയ ബില്ലും കേന്ദ്രം അവതരിപ്പിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പൊതു പരീക്ഷകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വിധത്തിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്. സംഘടിതമായി ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾക്കും സ്ഥാപനങ്ങൾക്കും 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയും ചുമത്താൻ ബിൽ നിർദേശിക്കുന്നു.

English Summary

A decision has been made to assign the portfolio of Union Education Minister to Pralhad Joshi. He is being given this additional responsibility to fill the vacancy created by the resignation of Dharmendra Pradhan. This decision follows President Droupadi Murmu’s acceptance of Pradhan’s resignation. Pralhad Joshi currently holds the portfolios of Food and Public Distribution; alongside these, he will also shoulder the additional responsibility of the Ministry of Education.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ