Turkish Apples Boycott: തീവ്രവാദത്തെ പിന്തുണയ്ക്കുന്നു, തുർക്കി ആപ്പിൾ ബഹിഷ്കരിച്ച് കച്ചവടക്കാർ

Turkish Apples Boycott: തുർക്കിയിൽ നിന്നും ആപ്പിൾ വാങ്ങില്ലെന്നും പകരം ഹിമാചല്‍, ഉത്തരാഖണ്ഡ്, ഇറാൻ എന്നിവിടങ്ങളില്‍ നിന്നും കൂടുതലായി വാങ്ങാനാണ് തീരുമാനമെന്നും കച്ചവടക്കാർ പറഞ്ഞു.

Turkish Apples Boycott: തീവ്രവാദത്തെ പിന്തുണയ്ക്കുന്നു, തുർക്കി ആപ്പിൾ ബഹിഷ്കരിച്ച് കച്ചവടക്കാർ
Published: 

14 May 2025 14:24 PM

പൂനെ: തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിൾ ബഹിഷ്കരിച്ച് പുനൈയിലെ കച്ചവടക്കാർ. ഭീകരാക്രമണത്തിൽ പാകിസ്താന് പിന്തുണ നൽകിയ തുർക്കിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിൾ വിൽക്കില്ലെന്ന് വ്യാപാരികൾ പറഞ്ഞു.

മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ആപ്പിളുകള്‍ തിരഞ്ഞെടുത്തുകൊണ്ട് നാട്ടുക്കാരും ബഹിഷ്കരണത്തിൽ പങ്കാളികളാവുന്നതായി കച്ചവടക്കാർ പറഞ്ഞു. സാധാരണയായി 1,000 മുതൽ 1,200 കോടി രൂപ വരെ സീസണൽ വിറ്റുവരവാണ് തുര്‍ക്കി ആപ്പിളിനുള്ളത്. എന്നാൽ ഈ നീക്കം സാമ്പത്തികം നോക്കിയല്ലെന്നും സർക്കാരിനോടും പട്ടാളക്കാരോടുമുള്ള പിന്തുണയാണെന്നും വ്യാപാരികൾ പറയുന്നു.

തുർക്കിയിൽ നിന്നും ആപ്പിൾ വാങ്ങില്ലെന്നും പകരം ഹിമാചല്‍, ഉത്തരാഖണ്ഡ്, ഇറാൻ എന്നിവിടങ്ങളില്‍ നിന്നും കൂടുതലായി വാങ്ങാനാണ് തീരുമാനമെന്നും കച്ചവടക്കാർ കൂട്ടിച്ചേർത്തു. ഇന്ത്യ ഇന്ന് കടന്നുപോകുന്ന സാഹചര്യത്തില്‍ രാജ്യത്തോടുള്ള ഞങ്ങളുടെ സ്‌നേഹവും പിന്തുണയും ഇങ്ങനെയും കാണിക്കാമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) ചന്തയിലെ ആപ്പിള്‍ കച്ചവടക്കാരനായ സുയോഗ് സിന്ദെ പറഞ്ഞു.

 

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം