AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Toilet: ക്ലോസറ്റ് പൊട്ടിത്തെറിച്ച് 20 വയസുകാരന് പൊള്ളൽ; പൊട്ടിത്തെറിയുടെ കാരണം വിചിത്രം

Toilet Seat Explodes Reason Unknown: ഗ്രേറ്റർ നോയിഡയിൽ ക്ലോസറ്റ് പൊട്ടിത്തെറിച്ച് 20 വയസുകാരന് പൊള്ളലേറ്റു. ഫ്ലഷ് ചെയ്യുമ്പോൾ ക്ലോസറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.

Toilet: ക്ലോസറ്റ് പൊട്ടിത്തെറിച്ച് 20 വയസുകാരന് പൊള്ളൽ; പൊട്ടിത്തെറിയുടെ കാരണം വിചിത്രം
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 14 May 2025 15:24 PM

ക്ലോസറ്റ് പൊട്ടിത്തെറിച്ച് 20 വയസുകാരന് പൊള്ളലേറ്റു. കുറച്ച് ദിവസം മുൻപ് ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. വീടിനകത്തെ ടോയ്‌ലറ്റ് ഉപയോഗിച്ചുകഴിഞ്ഞ് ഫ്ലഷ് ചെയ്യുമ്പോൾ ക്ലോസറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീയിൽ പെട്ട് അഷു നാഗർ എന്ന യുവാവിന് 35 ശതമാനം പൊള്ളലേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവാവിൻ്റെ മുഖത്തും ശരീരത്തിലും സാരമായ പൊള്ളലേറ്റു എന്ന് അഷുവിൻ്റെ പിതാവ് സുനിൽ പ്രഥാൻ പറഞ്ഞു. ഗ്രേറ്റർ നോയിഡയിലെ ഗവണ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെത്തിച്ചപ്പോൾ അഷുവിന് 35 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ക്ലോസറ്റ് പൊട്ടിത്തെറിക്കാൻ കാരണം മേഥേൻ ഗ്യാസ് ബിൽഡപ്പാണെന്നാണ് പ്രാഥമിക നിഗമനം. ശുചിമുറിയിൽ നിന്നുള്ള ഡ്രെയിനേജ് പൈപ്പ് അടഞ്ഞതിനാൽ ക്ലോസറ്റിനുള്ളിൽ മീഥേൻ ഗ്യാസ് രൂപപ്പെട്ടതാവാം കാരണമെന്ന് കുടുംബം പറഞ്ഞു. ഒരു തീപ്പൊരിയോ മറ്റോ ആവാം പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നും കുടുംബം പറഞ്ഞു. എന്നാൽ, ഈ തീപ്പൊരിയുടെ ഉറവിടമോ ഉണ്ടാവാനുള്ള കാരണമോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ശുചിമുറിയിൽ നിന്നുള്ള ഡ്രെയിനേജ് പൈപ്പുകൾ വളരെ പഴയതാണെന്ന് പ്രദേശവാസി പറഞ്ഞു. വർഷങ്ങളായി അത് വൃത്തിയാക്കിയിട്ടില്ലെന്നും പ്രദേശവാസി അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഡ്രെയിനേജ് പൈപ്പ് വൃത്തിയുള്ളതാണെന്നും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഗ്രേറ്റർ നോയിഡ അതോറിറ്റി സീനിയർ മാനേജർ എപി വർമ പറഞ്ഞു. വീടിനുള്ളിലെ എന്തെങ്കിലും പ്രശ്നമാവാം പൊട്ടിത്തെറിക്ക് കാരണമെന്നും വർമ പറഞ്ഞു.