Raghav Chadha: രാഘവ് ഛദ്ദ ബിജെപിയില്‍ ചേരുന്നു; കൂടെ മറ്റ് എഎപി എംപിമാരും
Raghav Chadha Switches to BJP: 2022 മുതല്‍ മൂവരും ആം ആദ്മിയുടെ രാജ്യസഭ എംപിമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. രാഘവ് ഛദ്ദയെ എഎപിയുടെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് ഈയിടയ്ക്കാണ് നീക്കം ചെയ്തത്. ഇത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മാറ്റം.

രാഘവ് ഛദ്ദ
ന്യൂഡല്‍ഹി: എംപി രാഘവ് ഛദ്ദ ബിജെപിയില്‍ ചേരുന്നു. അദ്ദേഹത്തോടൊപ്പം മറ്റ് രാജ്യസഭ എംപിമാരും ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറ്റം നടത്തിയിരിക്കുകയാണ്. അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരാണ് ഛദ്ദയോടൊപ്പം പാര്‍ട്ടി വിട്ടത്. മൂവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിലെ ആം ആദ്മി എംപിമാരായ തങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ വിനിയോഗിക്കാനും ബിജെപിയില്‍ ലയിക്കാനും തീരുമാനിച്ചതായും മൂവരും അറിയിച്ചു.
എന്റെ രക്തവും വിയര്‍പ്പും ഉപയോഗിച്ച് വളര്‍ത്തിയ, എന്റെ യൗവനത്തിന്റെ 15 വര്‍ഷങ്ങള്‍ ഞാന്‍ നല്‍കിയതുമായ പാര്‍ട്ടിയാണ് ആം ആദ്മി. അതിപ്പോള്‍ തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അടിസ്ഥാന ധാര്‍മ്മികതകളില്‍ നിന്നും പൂര്‍ണമായും വ്യതിചലിച്ചിരിക്കുന്നു. ആം ആദ്മി പാര്‍ട്ടി ദേശീയ താത്പര്യങ്ങള്‍ക്കോ രാജ്യങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല, മറിച്ച് വ്യക്തിപരമായിട്ടുള്ള നേട്ടത്തിനായാണ് പ്രവര്‍ത്തിക്കുന്നത്, രാഘവ് ഛദ്ദ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഇതെല്ലാം എന്നോട് വന്ന് പറയുന്നുണ്ട്. ആ തെറ്റായ പാര്‍ട്ടിയില്‍ ശരിയായ ആളായിരുന്നു ഞാനെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. ഞാന്‍ ആവര്‍ത്തിക്കുന്നു, തെറ്റായ പാര്‍ട്ടിയിലെ ശരിയായ ആളാണ് ഞാന്‍. അതിനാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നകന്ന് ജനങ്ങളിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിക്കുന്നു.
രാഘവ് ഛദ്ദയുടെ വാര്‍ത്താ സമ്മേളനം
#WATCH | Delhi: Addressing a press conference with Sandeep Pathak and Ashok Mittal, AAP MP Raghav Chadha says, “We have decided that we, the 2/3rd members belonging to the AAP in Rajya Sabha, exercise the provisions of the Constitution of India and merge ourselves with the BJP.” pic.twitter.com/K3IK4TPXml
— ANI (@ANI) April 24, 2026
രാജ്യസഭയിലെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളായ ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ വിനിയോഗിക്കുകയും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ലയിക്കുകയും ചെയ്യും. ആം ആദ്മി പാര്‍ട്ടിയിലെ മൂന്നില്‍ രണ്ടുപേരും ബിജെപിയില്‍ ചേരുമെന്നും ഛദ്ദ കൂട്ടിച്ചേര്‍ത്തു.
2022 മുതല്‍ മൂവരും ആം ആദ്മിയുടെ രാജ്യസഭ എംപിമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. രാഘവ് ഛദ്ദയെ എഎപിയുടെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് ഈയിടയ്ക്കാണ് നീക്കം ചെയ്തത്. ഇത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മാറ്റം.
എഎപിയില്‍ വന്‍ പിളര്‍പ്പ്
ആം ആദ്മി പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാണ് ഛദ്ദയെയും മറ്റ് എംപിമാരെയും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബിജെപി നേതാക്കളുമായി ഛദ്ദ കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. രാഘവ് ഛദ്ദയെ ആം ആദ്മിയുടെ ഡെപ്യൂട്ടര്‍ ലീഡര്‍ സ്ഥാനത്ത് നിന്ന് നീക്കി പഞ്ചാബില്‍ നിന്നുള്ള എംപിയായ അശോക് കുമാര്‍ മിത്തലിനെ ദിവസങ്ങള്‍ക്ക് മുമ്പ് നിയമിച്ചിരുന്നു.
രാഘവിന് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമയം നല്‍കരുതെന്ന് കാണിച്ച് എഎപി രാജ്യസഭ സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. ഇതിനെതിരെ വലിയ വിമശനങ്ങളായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടന്നത്. ഇതിന് പിന്നാലെ നിശബ്ദനാക്കാം, പക്ഷെ തോല്‍പ്പിക്കാനാകില്ലെന്ന പ്രതികരണവും ഛദ്ദ നടത്തി.