Bihar Election 2025: ബിഹാറിലെ പ്രചാരണത്തിനിടെ കുളത്തിൽച്ചാടി രാഹുല്‍ ഗാന്ധി, വീഡിയോ വൈറൽ
Rahul Gandhi Viral fishing video: തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷമാണ് രാഹുൽ ബെഗുസരായ്‌യിലെ ഒരു കുളത്തിലിറങ്ങിയതും മീൻപിടിക്കുന്നവർക്കൊപ്പം ചേർന്നതും.
ബിഹാർ : തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാധ്യമ ശ്രദ്ധപിടിച്ചുപറ്റി. ഇത്തവണ കുളത്തിൽ ചാടി മീൻ പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷമാണ് രാഹുൽ ബെഗുസരായ്‌യിലെ ഒരു കുളത്തിലിറങ്ങിയതും മീൻപിടിക്കുന്നവർക്കൊപ്പം ചേർന്നതും.
ഇന്ത്യാ സഖ്യത്തിലെ ഘടക കക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഇവർ ഒരു വഞ്ചിയിൽ കുളത്തിന്റെ നടുവിലേക്ക് പോവുകയും സാഹ്നി വലയെറിയുകയും ചെയ്തു. ഇതു കണ്ട രാഹുലും കൂടെ കൂടി. പതിവ് വേഷമായ വെളുത്ത ടീ-ഷർട്ടും കാർഗോ പാന്റ്‌സുമായിരുന്നു രാഹുലിന്റെ വേഷം. ഇതും ധരിച്ച് രാഹുൽ സാഹ്നിക്ക് പിന്നാലെ കുളത്തിലേക്ക് ചാടുകയായിരുന്നു. ഇതോടെ ചുറ്റും കൂടിയവർ ആവേശത്തിലായി.
Also read – തണുപ്പ് വർധിക്കുന്നു… ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം
രാഹുൽ ഗാന്ധി സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അണികൾ ആവേശം പ്രകടിപ്പിച്ചു. നിരവധി മത്സ്യത്തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം കോൺഗ്രസ് തന്നെയാണ് എക്സിലൂടെ പുറത്തുവിട്ടത്. രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തിയതായും പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഇവരുടെ പ്രശ്നങ്ങൾ കേട്ടശേഷം മത്സ്യകൃഷിക്കുള്ള ഇൻഷുറൻസ് പദ്ധതി, മത്സ്യബന്ധനം നിരോധിക്കുന്ന മൂന്നുമാസത്തെ കാലയളവിൽ ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും 5,000 രൂപയുടെ സാമ്പത്തിക സഹായം എന്നീ വാഗ്ദാനങ്ങളും നൽകി.
नेता विपक्ष श्री @RahulGandhi ने बेगूसराय में मछली पकड़ने के साथ ही मछुआरा साथियों से बात कर उनके काम से जुड़ी चुनौतियों और संघर्षों पर चर्चा की।
इस दौरान VIP पार्टी के संस्थापक श्री @sonofmallah भी साथ रहे।
महागठबंधन ने वादा किया है 👇
🔹 मछुआरा परिवारों को लीन पीरियड… pic.twitter.com/SFyr4naMbe
— Congress (@INCIndia) November 2, 2025