Rahul Gandhi: രാഹുൽ ​ഗാന്ധിയുടെ സൈന്യ വിരുദ്ധ പരാമർശങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയോ?

Rahul Gandhi's Statements on Indian Army: സൈനികർ അതിർത്തി സംരക്ഷിക്കാൻ വലിയ അപകടങ്ങളെയാണ് നേരിടുന്നത്. എന്നാൽ അതിനിടെ ഒരു നഷ്ടവും ഉണ്ടാകാതിരിക്കുന്നില്ല. പോരാട്ടങ്ങളിൽ വിജയിച്ചു എന്നതിനു ചിലസാഹചര്യങ്ങളിൽ തെളിവു ചോദിക്കുന്നത് സൈനികരുടെ ത്യാഗത്തെ ഇല്ലാതാക്കുന്നതാണ്. ഇത് ശത്രുക്കളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

Rahul Gandhi: രാഹുൽ ​ഗാന്ധിയുടെ സൈന്യ വിരുദ്ധ പരാമർശങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയോ?

Rahul Gandhi

Published: 

09 Jun 2025 | 03:31 PM

ന്യൂഡൽഹി: പ്രതിപക്ഷനേതാവും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി അടുത്തിടെ രാജ്യത്തെ സുരക്ഷാ ഏജൻസികളെപ്പറ്റിയും സൈന്യത്തെപ്പറ്റിയും നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമാകുന്നു. അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ഇന്ത്യൻ സൈനികരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഇത് ജനങ്ങൾക്കിടയിൽ ഭിന്നതയും അവിശ്വാസവും വളർത്തുമെന്നുമാണ് വിമർശനം.

 

പ്രധാന പരാമർശങ്ങൾ

 

രാജ്യ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന സൈനികരെ പിന്തുണയ്ക്കാതെ അവരുടെ പ്രവർത്തനങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതായാണ് പ്രധാനമായും രാഹുൽ ഗാന്ധിയ്‌ക്കെതിരേ ഉയർന്ന വിമർശനം. ദേശ സുരക്ഷയെപ്പറ്റി ചിന്തിച്ച് അതിനു പ്രധാന്യം നൽകേണ്ട സമയത്താണ് അദ്ദേഹം സൈന്യത്തെ സംശയിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നു .

Also read – 17 വർഷത്തെ കഠിനാധ്വാനം, ചെനാബ് പാലമെന്ന ലോകവിസ്മയത്തിന് പിന്നിലെ പെൺകരുത്ത്; ആരാണ് മാധവി ലത?

അടുത്തിടെ പാകിസ്താനുമായി നടത്തിയ സൈനിക ഏറ്റുമുട്ടലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി എന്ന് രാഹുൽ ആരോപിച്ചതും വിവാദമായിരുന്നു. ഭോപ്പാലിലെ ഒരു പാർട്ടി പരിപാടിയ്ക്കിടെയാണ് ഈ പരാമർശം അദ്ദേഹം നടത്തിയത്. ഇത് പിന്നീട് കാർട്ടൂണായി എക്‌സിൽ പ്രചരിക്കുകയുണ്ടായി. ബാലാക്കോട്ട് ഉറി ആക്രമണങ്ങൾ നടന്ന സമയത്ത് സർജിക്കൽ സ്‌ട്രെക്ക് നടത്തിയപ്പോൾ രാഹുൽ ഗാന്ധി വീഡിയോ തെളിവായി ആവശ്യപ്പെട്ടിരുന്നു. ഇതും വിവാദമായിരുന്നു.

ഏറ്റുമുട്ടലുകൾക്ക് ശേഷം കോൺഗ്രസ് ഇന്ത്യൻ സൈന്യത്തിലുണ്ടായ നഷ്ടങ്ങളെപ്പറ്റി കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്നു. എന്നാൽ സൈന്യം പാകിസ്താന് വരുത്തിയ നഷ്ടങ്ങളെപ്പറ്റി സംസാരിക്കാത്തത് സൈന്യത്തിന്റെ വീര്യം തകർക്കുന്നുണ്ട്. രാഹുൽ രാജ്യത്തിന്റെ ലാഭത്തേക്കാൾ കോൺഗ്രസിന്റെ ലാഭത്തിനാണോ പ്രാധാന്യം നൽകുന്നത് എന്ന സംശയങ്ങളും അതിനിടെ ഉയർത്തുന്നവരുണ്ട്.

 

നിലപാടുകൾ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നത്

 

സൈനികർ അതിർത്തി സംരക്ഷിക്കാൻ വലിയ അപകടങ്ങളെയാണ് നേരിടുന്നത്. എന്നാൽ അതിനിടെ ഒരു നഷ്ടവും ഉണ്ടാകാതിരിക്കുന്നില്ല. പോരാട്ടങ്ങളിൽ വിജയിച്ചു എന്നതിനു ചിലസാഹചര്യങ്ങളിൽ തെളിവു ചോദിക്കുന്നത് സൈനികരുടെ ത്യാഗത്തെ ഇല്ലാതാക്കുന്നതാണ്. ഇത് ശത്രുക്കളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
മോദി സർക്കാരിന്റെ നേതൃത്വം ഭീഷണികളെ നേരിടുന്നതിൽ സ്ഥിരമായി വ്യക്തതയും ശക്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷം ഈ സാഹചര്യത്തിൽ ഉയർന്നു വന്ന് അതേ പക്വതയോടും ദേശീയ അഭിമാനത്തോടും കൂടി പ്രവർത്തിക്കേണ്ട സമയമാണിത്.

 

Follow Us
Related Stories
Cough Syrups : ഡോക്ടറുടെ കുറുപ്പില്ലാത്തെ ഇനി കഫ് സിറപ്പ് കിട്ടില്ല; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
Monsoon Update: മഴയില്ല; രാജ്യത്ത് മൺസൂൺ മഴയിൽ വൻ കുറവ്, ആശങ്കയിൽ കാർഷിക മേഖല
Chennai Metro: ലൈറ്റ് ഹൗസിൽ നിന്നും ഹൈക്കോടതിയിലേക്ക് വേഗത്തിലെത്താം! ഡി.പി.ആർ നടപടികൾ അവസാന ഘട്ടത്തിൽ
നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA
Mumbai Metro: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം
എഴുപതോളം കവർച്ചാ കേസുകളിൽ പ്രതി; പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട 25 കാരനായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം