AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Madhavi Latha: 17 വർഷത്തെ കഠിനാധ്വാനം, ചെനാബ് പാലമെന്ന ലോകവിസ്മയത്തിന് പിന്നിലെ പെൺകരുത്ത്; ആരാണ് മാധവി ലത?

Who Is Madhavi Latha: ലോകത്തിന് മുഴുവൻ അത്ഭുതമായ തീർന്ന ചെനാബ് പാലത്തിനായി 17 വർഷമാണ് മാധവി ലത ചെലവഴിച്ചത്. പ്രതികൂല സാഹചര്യങ്ങൾക്കൊടുവിലും ചെനാമ്പ് പാലം പണിതുയർത്തിയതിൽ മാധവി ലതയുടെ പങ്ക് നിർണായകമാണ്.

Madhavi Latha: 17 വർഷത്തെ കഠിനാധ്വാനം, ചെനാബ് പാലമെന്ന ലോകവിസ്മയത്തിന് പിന്നിലെ പെൺകരുത്ത്; ആരാണ് മാധവി ലത?
Madhavi Latha
nithya
Nithya Vinu | Published: 09 Jun 2025 12:37 PM

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചുകഴിഞ്ഞു. ചെനബ് പാലം രാജ്യത്തിന് അഭിമാനമായി തീരുമ്പോൾ മറ്റൊരു പേര് കൂടി വാർത്തകളിൽ നിറയുകയാണ്, ഐഐഎസ്‌സി പ്രൊഫസർ ജി മാധവി ലത.

ലോകത്തിന് മുഴുവൻ അത്ഭുതമായ തീർന്ന ചെനാബ് പാലത്തിനായി 17 വർഷമാണ് മാധവി ലത ചെലവഴിച്ചത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രൊഫസറായ മാധവി ലത 17 വർഷത്തോളം ചെനാബ് പാലം പദ്ധതിയിൽ ജിയോ ടെക്‌നിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചു.

ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടിയതാണ്.1486 കോടി രൂപയാണ് നിർമാണ ചെലവ്.  ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ചെനാബ് പാലം നിർമാണത്തിന് കടുത്ത വെല്ലുവിളികൾ ഉയർത്തി. പ്രതികൂല സാഹചര്യങ്ങൾക്കൊടുവിലും ചെനാമ്പ് പാലം പണിതുയർത്തിയതിൽ മാധവി ലതയുടെ പങ്ക് നിർണായകമാണ്.

ഐഐഎസ്‌സി പ്രൊഫസറായ മാധവി 2005 മുതൽ ചെനാബ് പദ്ധതിയുടെ ഭാഗമാണ്.റോക്ക് എൻജിനീയറിങ് വിദഗ്ദ്ധയായ ലത പാലത്തിന്റെ രൂപകൽപ്പനയിലും നിർമണത്തിലും നിർണായക ഉപദേശകയായി. സ്ഥലത്തെ ഭൂപ്രകൃതി, പാറകളുടെ ഘടന, പാറകളുടെ ഉറപ്പ് തുടങ്ങിയ പ്രതിസന്ധികൾ പരിഹരിക്കാനും തിരിച്ചറിയാനും ലതയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ സാന്നിധ്യം വളരെയധികം സഹായകകരമായി. പരമ്പരാഗത നിർമാണ രീതികളിൽ നിന്ന് വ്യത്യസ്തമായി ‘ഡിസൈൻ ആസ് യു ഗോ’ എന്ന സമീപനമാണ് നിർമാണത്തിൽ സ്വീകരിച്ചതെന്ന് ലത പറഞ്ഞിരുന്നു.