Railways Canceled Trains: യാത്രക്കാർ വലയും… കേരളത്തിലേക്കുള്ള ഈ ട്രെയിനുകൾ റദ്ദാക്കി… ടിക്കറ്റ് തുക മടക്കിക്കിട്ടുമോ?

Railways Cancel Key Trains to Kerala: യുപി, ബീഹാർ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയും അവിടെനിന്ന് കേരളത്തിലേക്ക് വരുന്നവരെയുമാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.

Railways Canceled Trains: യാത്രക്കാർ വലയും... കേരളത്തിലേക്കുള്ള ഈ ട്രെയിനുകൾ റദ്ദാക്കി... ടിക്കറ്റ് തുക മടക്കിക്കിട്ടുമോ?

ട്രെയിന്‍

Published: 

08 Jan 2026 | 02:10 PM

ന്യൂഡൽഹി: സെക്കന്തരാബാദ് ഡിവിഷനിലെ റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെത്തുടർന്ന് കേരളത്തിലൂടെ കടന്നുപോകുന്ന പ്രധാന ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന രപ്‌തിസാഗർ ഉൾപ്പെടെയുള്ള സൂപ്പർഫാസ്റ്റ് സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.

ദക്ഷിണമധ്യ റെയിൽവേയുടെ പരിധിയിൽ വരുന്ന സെക്കന്തരാബാദിൽ ട്രാക്ക് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ജനുവരി അവസാന വാരത്തിലും ഫെബ്രുവരി ആദ്യ വാരങ്ങളിലുമായി യാത്ര പ്ലാൻ ചെയ്തവർക്ക് ഈ മാറ്റം തിരിച്ചടിയാകും.

Also Read: Vande Bharat: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത്; എപ്പോള്‍ കയറാം?

യുപി, ബീഹാർ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയും അവിടെനിന്ന് കേരളത്തിലേക്ക് വരുന്നവരെയുമാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.

 

റദ്ദാക്കിയ സർവീസുകളുടെ പൂർണ്ണരൂപം

 

  1. രപ്‌തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12511/12512): ഗൊരഖ്‌പുർ – തിരുവനന്തപുരം റൂട്ടിൽ ഓടുന്ന ഈ ട്രെയിൻ ഫെബ്രുവരി 12, 13 തീയതികളിലും, മടക്ക സർവീസായ തിരുവനന്തപുരം – ഗൊരഖ്‌പുർ ട്രെയിൻ ഫെബ്രുവരി 10, 11 തീയതികളിലും സർവീസ് നടത്തില്ല.
  2. ബറൗണി – എറണാകുളം സർവീസ് (12521/12522): ബറൗണിയിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ ഫെബ്രുവരി 9-നും, തിരിച്ച് എറണാകുളത്ത് നിന്ന് ബറൗണിയിലേക്കുള്ള സർവീസ് ഫെബ്രുവരി 13-നും പൂർണ്ണമായും റദ്ദാക്കി.
  3. കോർബ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (22647/22648): ഛത്തീസ്‌ഗഢിലെ കോർബയിൽ നിന്നുള്ള സർവീസ് ജനുവരി 28, 31 കൂടാതെ ഫെബ്രുവരി 4, 7, 11, 14 തീയതികളിൽ ഉണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ജനുവരി 26, 29 തീയതികളിലും ഫെബ്രുവരി 2, 5, 9, 12 തീയതികളിലും റദ്ദാക്കിയിട്ടുണ്ട്.

യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ

 

  • ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതാണ്.
  • ദീർഘദൂര യാത്ര പ്ലാൻ ചെയ്തിട്ടുള്ളവർ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ‘NTES’ ആപ്പോ വഴി തങ്ങളുടെ ട്രെയിൻ സ്റ്റാറ്റസ് ഉറപ്പുവരുത്തുക.
  • റദ്ദാക്കിയ ട്രെയിനുകൾക്ക് പകരമായി ആ റൂട്ടിലുള്ള മറ്റു ട്രെയിനുകളിലെ ഒഴിവുകൾ നേരത്തെ പരിശോധിക്കുന്നത് യാത്രാക്ലേശം ഒഴിവാക്കാൻ സഹായിക്കും.
Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്