Railway Ticket Booking: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…; ഇനി മുതൽ ട്രെയിൻ ബുക്കിം​ഗ് 60 ദിവസം മുമ്പ്, വിശദവിവരങ്ങൾ

Railway Changes Ticket Booking Act: നവംബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ ബോർഡ്, പ്രിൻസിപ്പൽ ചീഫ് കോമേഴ്സ്യൽ മാനേജർമാർക്ക് കത്തയച്ചു. വിദേശ വിനോദസഞ്ചാരികൾക്ക് 365 ദിവസം മുൻപ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും. യാത്രക്കാരെ സഹായിക്കാനാണ് മാറ്റങ്ങളെന്നാണ് റെയിൽവേ വിശദീകരണം.

Railway Ticket Booking: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...; ഇനി മുതൽ ട്രെയിൻ ബുക്കിം​ഗ് 60 ദിവസം മുമ്പ്, വിശദവിവരങ്ങൾ

Represental Image (Credits: Gettyimages)

Published: 

18 Oct 2024 06:21 AM

ചെന്നൈ: മുൻകൂട്ടി ടിക്കറ്റെടുക്കാനുള്ള നിയമത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് ഇനി മുതൽ 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. മൂമ്പ് ദീർഘ ദൂര ട്രെയിനുകളിൽ യാത്രയ്ക്ക് 120 ദിവസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിച്ചിരുന്നു. എന്നാൽ ഇനി മുതൽ യാത്രയ്ക്ക് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റെടുക്കാനാകൂ എന്നതാണ് പുതിയ നിയമം. നവംബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ ബോർഡ്, പ്രിൻസിപ്പൽ ചീഫ് കോമേഴ്സ്യൽ മാനേജർമാർക്ക് കത്തയച്ചു.

നാല് മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് ഇപ്പോൾ നിയമത്തിൽ മാറ്റം വരുത്തുന്നതെന്നാണ് ഇന്ത്യൻ റെയിൽവേയുടെ വിശദീകരണം. 60 ദിവസമെന്ന പരിധി വരുമ്പോൾ യാത്രകൾ കൃത്യമായി ക്രമീകരിക്കാനാകുമെന്നും റെയിൽവേ പറയുന്നു. ട്രെയിനുകളുടെ സമയക്രമത്തിൽ അടക്കം വരുന്ന മാറ്റങ്ങൾ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങൾ നിയമം മാറിയതിലൂടെ ഒഴിവാക്കാനാകുമെന്നും റെയിൽവേ വ്യക്തമാക്കി. നവംബർ ഒന്നിന് മുൻപ് ടിക്കറ്റെടുക്കുന്നവർക്ക് പുതിയ നിയമത്തിൻ്റെ ബാധകമാകില്ലെന്നും റെയിൽവേ പറഞ്ഞു.

അതേസമയം, വിദേശ വിനോദസഞ്ചാരികൾക്ക് 365 ദിവസം മുൻപ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും. യാത്രക്കാരെ സഹായിക്കാനാണ് മാറ്റങ്ങളെന്നാണ് റെയിൽവേ വിശദീകരണം. എന്നാൽ മുൻകൂട്ടിയുള്ള ബുക്കിംഗ് 60 ദിവസത്തിലേക്ക് ചുരുക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവു വരുത്തുമെന്നാണ് റിപ്പോർട്ട്. ഏകദേശം 30-35 കോടി യാത്രക്കാർ പ്രതിവർഷം ട്രെയിനുകളിൽ യാത്ര ചെയ്യുന്നതായാണ് കണക്കുകൾ പറയുന്നത്.

എന്നാൽ താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് തുടങ്ങിയ ചില എക്‌സ്പ്രസ് ട്രെയിനുകളുടെ കാര്യത്തിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് റെയിൽവേ കൂട്ടിച്ചേർത്തു.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം