AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rakshabandhan: എനിക്കൊരു സഹോദരനുണ്ട്, ശാസ്ത്രം ചേർത്തു വച്ച കൈകൊണ്ട് ഒരു രക്ഷാബന്ധൻ

Mumbai girl with transplanted hand ties rakhi : ഒക്ടോബർ 2022-ൽ ഷോക്കേറ്റതിനെ തുടർന്ന് അനമ്തയുടെ വലതു കൈ മുറിച്ചുമാറ്റിയിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച റിയയുടെ കൈയാണ് പിന്നീട് അനമ്തക്ക് മാറ്റിവെച്ചത്.

Rakshabandhan: എനിക്കൊരു സഹോദരനുണ്ട്, ശാസ്ത്രം ചേർത്തു വച്ച കൈകൊണ്ട് ഒരു രക്ഷാബന്ധൻ
RakshabandhanImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 09 Aug 2025 21:36 PM

മുംബൈ: രക്ഷാബന്ധൻ എപ്പോഴും വികാര നിർഭരമായ മുഹൂർത്തങ്ങൾ സമ്മാനിക്കാറുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 2024 സെപ്റ്റംബറിൽ മരണപ്പെട്ട ഒമ്പത് വയസ്സുകാരി റിയ മിസ്ത്രിയുടെ കൈകൾ ഒരിക്കൽ കൂടി രാഖി കെട്ടിയതാണ് സംഭവം. വത്സാദിലെ തിത്തൽ ബീച്ചിലാണ് വികാരനിർഭരമായ രക്ഷാബന്ധൻ ചടങ്ങ് നടന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 16 വയസ്സുകാരി അനമ്ത അഹ്മദിലൂടെയാണ് റിയയുടെ കൈകൾ സഹോദരൻ ശിവമിന് രാഖി കെട്ടിയത്.

ഒക്ടോബർ 2022-ൽ ഷോക്കേറ്റതിനെ തുടർന്ന് അനമ്തയുടെ വലതു കൈ മുറിച്ചുമാറ്റിയിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച റിയയുടെ കൈയാണ് പിന്നീട് അനമ്തക്ക് മാറ്റിവെച്ചത്. ഈ കൈ മാറ്റിവച്ച ശസ്ത്രക്രിയ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു.

“റിയ ജീവിച്ചു തിരിച്ചുവന്ന് രാഖി കെട്ടിയതുപോലെ ഞങ്ങൾക്ക് തോന്നി,” റിയയുടെ അമ്മ തൃഷ്ണ പറഞ്ഞു. “ഇപ്പോൾ എനിക്കൊരു സഹോദരനുണ്ട്” എന്ന് അനമ്തയും സന്തോഷത്തോടെ പറഞ്ഞു. ഈ അവയവദാനത്തിലൂടെ രണ്ട് കുടുംബങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടു. റിയയുടെ ഓർമ്മകൾ അനമ്തയിലൂടെ ജീവിക്കുന്നു. ഈ സംഭവം അവയവദാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.